
ദംഗലിന്റെ 2000 കോടി സ്വപ്നം നേടാൻ വേണ്ടത് വെറും.. ദംഗൽ ചൈനയിൽ അതിശയിപ്പിക്കുന്ന വിജയം നേടി മുന്നോട്ട് കുതിക്കുകയാണ്. ഒരു ഇന്ത്യൻ സിനിമയ്ക്കും സ്വപ്‌നം കാണാൻ കഴിയാത്ത ഉയരമാണ് ചൈന ബോക്സ്ഓഫീസിൽ ദംഗൽ നേടിയത്.
ചൈന ബോക്സ്ഓഫീസിൽ മാത്രം 1200 കോടി എന്ന വമ്പൻ തുക സ്വന്തമാക്കിയ ദംഗൽ കഴിഞ്ഞ ദിവസം മാത്രം നേടിയത് 2.5 കോടിയാണ്. ഇതുവരെ 1210.50 കോടിയാണ് ദംഗലിന്റെ ചൈനീസ് വേർഷന്റെ കലക്ഷൻ.
അത് കൂടാതെ തായ്‌വാനീസ് ബോക്സ്ഓഫീസിൽ നിന്നും 41 കോടിയിലധികം സ്വന്തമാക്കാനും ദംഗലിന് കഴിഞ്ഞു. ദംഗൽ വേൾഡ് വൈഡ് ബോക്സ്ഓഫീസിൽ ഇതുവരെ നേടിയത് 1995 കോടി രൂപയാണ്. അതായത് 2000 കോടി എന്ന ചരിത്ര നിമിഷം നേടാൻ വേണ്ടത് വെറും 5 കോടി മാത്രം. ഇന്നോ നാളെയോ ആയി തന്നെ ആമിർ ഖാന്റെ 2000 കോടി സ്വപ്നം സാധ്യമാകും.
ഏറ്റവുമധികം കലക്ഷൻ നേടിയ ഇന്ത്യൻ സിനിമ എന്ന ബാഹുബലി 2വിന്റെ റെക്കോർഡ് തകർത്താണ് ദംഗൽ 2000 കോടിയോളം നേടിയത്. ദംഗലിന് പിന്നാലെ തന്നെ SS രാജമൗലിയും ബാഹുബലി 2 ചൈനയിൽ വമ്പൻ റിലീസിന് ഒരുക്കുകയാണ്. ദംഗൽ നേടിയ വമ്പൻ വിജയത്തെ മറികടക്കാൻ ബാഹുബലി 2വിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.