ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു…

Advertisement

ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ദക്ഷിണേന്ത്യൻ അവാർഡുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളത്തിൽ നിന്ന് മോസ്റ്റ് വേർസറ്റൈൽ ആക്ടർ അവാർഡ് മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നേടിയപ്പോൾ 2019 – 2020 വർഷത്തെ ഏറ്റവും മികച്ച നടനുള്ള അവാർഡ് നേടിയത് സുരാജ് വെഞ്ഞാറമൂട് ആണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജിനെ ഈ അവാർഡിന് അർഹനാക്കിയത്. ഉയരെ എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതി തിരുവോത് മികച്ച നടിക്കുള്ള അവാർഡ് നേടിയപ്പോൾ ഉയരെ മികച്ച ചിത്രമായും കുമ്പളങ്ങി നൈറ്റ്സ് ഒരുക്കിയ മധു സി നാരായണൻ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ദീപക് ദേവ് ആണ് മികച്ച സംഗീത സംവിധായകൻ. തമിഴിൽ അസുരനിലൂടെ മികച്ച നടനുള്ള അവാർഡ് ധനുഷ് നേടിയപ്പോൾ മികച്ച ചിത്രമായി മാറിയത് ടു ലെറ്റ് ആണ്.

രാച്ചസിയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ജ്യോതിക തിരഞ്ഞെടുക്കപെട്ടപ്പോൾ ഒത്ത സെറുപ്പു സൈസ് 7 എന്ന ചിത്രം ഒരുക്കിയ പാർത്ഥിപൻ മികച്ച സംവിധായകനുള്ള അവാർഡ് നേടി. അനിരുദ്ധ് രവിചന്ദർ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയപ്പോൾ മോസ്റ്റ് വേർസറ്റൈൽ ആക്ടർ അവാർഡ് നേടിയത് തല അജിത് കുമാർ ആണ്. തെലുങ്കിലെ മികച്ച ചിത്രമായി മാറിയത് ജേഴ്സി ആണ്. മികച്ച നടനായി ഏജന്റ് ശ്രീനിവാസ ആത്രേയയിലൂടെ നവീൻ പോളിഷെട്ടി തിരഞ്ഞെടുക്കപെട്ടപ്പോൾ ഡിയർ കോമ്രേഡിലൂടെ രശ്‌മിക മന്ദനാ മികച്ച നടിയും സാഹൊയിലൂടെ സുജിത് മികച്ച സംവിധായകനുമായി മാറി. എസ് തമൻ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയപ്പോൾ മോസ്റ്റ് വേർസറ്റൈൽ ആക്ടർ അവാർഡ് നേടിയെടുത്തത് നാഗാർജുന അക്കിനേനി ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close