സ്നേഹം വിരഹം പ്രതികാരം…പാതിരാത്രിയിൽ കൈയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും..

Advertisement

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് പാതിരാത്രി. തിയേറ്റര്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ഇതിനോടകം നേടിയിരിക്കുന്നത്. കുടുംബപ്രേക്ഷകരുടെ ഗംഭീര പിന്തുണ ചിത്രത്തിന് ലഭിക്കുന്നുണ്ട്. രാത്രി പട്രോളിംഗിനിറങ്ങുന്ന പൊലീസ് ഡ്രൈവറും പ്രൊബേഷന്‍ എസ് ഐയും ഒരു പാതിരാത്രിയിൽ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. കൊലപാതകം, ദുരൂഹത, അന്വേഷണം എന്നിങ്ങനെ വ്യത്യസ്ത ലെയറുകളിലായ് പറഞ്ഞു പോകുന്ന കഥ കുടുംബപ്രേക്ഷകർക്കും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ കണ്ടിരിക്കാൻ പറ്റുന്ന രീതിക്കാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി വന്നിരിക്കുന്ന സണ്ണി വെയ്നും ആന്‍ അഗസ്റ്റിനും തങ്ങളുടെ പെർഫോമൻസിന് ഒരുപോലെ കൈയ്യടി നേടുന്നുണ്ട്.

സണ്ണി വെയ്നിന്റെ ജേര്‍ണലിസ്റ്റ് അന്‍വര്‍ അലി, ആന്‍ അഗസ്റ്റിന്റെ യാസ്മിൻ എന്നീ രണ്ട് കഥാപാത്രങ്ങൾ പ്രധാനപ്പെട്ട കഥാപാത്രങ്ങളായാണ് സിനിമയിലെത്തുന്നത്. ഭാര്യ – ഭർത്താക്കന്മാരായി വരുന്ന കഥാപാത്രങളെ ഇരുവരും കുടുംബപ്രേക്ഷകരിലേക്ക് ആഴത്തിലിറങ്ങി ചെല്ലും വിധത്തിലാണ് ചെയ്തിരിക്കുന്നത്. സമകാലിക ലോകത്തു ഏറെ പ്രസകതമായ വിഷയമാണ് ഇരുവരുടെയും കഥാപാത്രങ്ങളിലൂടെ സിനിമ പറയുന്നത്. സണ്ണി വെയ്നിന്റെ കഥാപാത്രവും കഥാപാത്ര മികവും ശ്രദ്ധേയമാണ്. ആന്‍ അഗസ്റ്റിന്റെ യാസ്മിൻ ഏറെ ചിന്തിപ്പിക്കുന്ന കഥാപാത്രം കൂടിയാണ്. കുടുംബ ബന്ധങ്ങളുടേയും ജീവിതത്തിനു മുമ്പില്‍ പകച്ചു പോകലിന്റേയുമെല്ലാം നിമിഷങ്ങളെ പരമാവധി നല്ലപോലെ തന്നെ ഇരുവരും ചെയ്തിട്ടുണ്ട്.

Advertisement

ആത്മീയ രാജന്റെ അഞ്ജലി, ഹരിശ്രീ അശോകന്റെ എസ് ഐ റഷീദ് ഇന്ദ്രന്‍സിന്റെ സഹദേവൻ അച്യുത് കുമാറിന്റെ സുരേഷ് കുമാര്‍ മേനോൻ, ശബരീഷ് വര്‍മയുടെ ഫെലിക്സ് എന്നിങ്ങനെയുള്ള മറ്റു കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close