റോള്‍സ് റോയ്‍സ് കേസ്; വിജയ്ക്ക് ആശ്വാസം; ‘റീല്‍ ഹീറോ’ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി

Advertisement

കഴിഞ്ഞ കൊല്ലം ഒരു റോൾസ് റോയ്‌സ് കാറുമായി ബന്ധപെട്ടു നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങിയ ദളപതി വിജയ്ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് പുതിയ കോടതി നടപടി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് നികുതിയിളവ് തേടി വിജയ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അങ്ങനെ സമീപിച്ചപ്പോള്‍, നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന വലിയ താരങ്ങള്‍ വെറും റീല്‍ ഹീറോകള്‍ മാത്രമായി ചുരുങ്ങരുതെന്നായിരുന്നു അന്ന് ആ കേസ് പരിഗണിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യത്തിന്‍റെ പരാമര്‍ശം. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ഗോസ്റ്റ് മോഡല്‍ കാറിനു നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് ഈടാക്കുന്ന നികുതി വളരെ കൂടുതലാണെന്ന് ആയിരുന്നു വിജയ്‌യുടെ പരാതി. അപ്പോഴാണ് അത്തരത്തിൽ ഒരു പരാമർശം കോടതി നടത്തിയത്.

അതിനു ശേഷം ഈ പരാമര്‍ശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പ് വിജയ് ഒരു ഹർജി കൂടി നൽകിയിരുന്നു. ഈ പുതിയ ഹർജിയിൽ വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം നടത്തിയ പരാമര്‍ശം ഒഴിവാക്കുകയാണെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചത്. ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‌സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താന്‍ അടച്ചതായി വിജയ് തന്റെ അഭിഭാഷകൻ വഴി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. നികുതിയിളവിന് കോടതികളെ സമീപിക്കുന്ന രീതി ദേശവിരുദ്ധമാണെന്നും കൂടി അന്ന് നിരീക്ഷണം നടത്തിയ കോടതി എന്‍ട്രി ടാക്സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കൂടി വിജയ്‌ക്കെതിരെ അന്ന് വിധിച്ചിരുന്നു.

Advertisement

ഫോട്ടോ കടപ്പാട്: ട്വിറ്റർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close