കബളിപ്പിച്ചു അന്യായമായി ലാഭമുണ്ടാക്കി എന്നാരോപണം; അനുശ്രീക്കെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

Advertisement

പ്രശസ്ത മലയാള നടി അനുശ്രീക്ക് എതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത്. ക്ഷേത്രത്തിന്റെ ഭരണസമിതിയെ വഞ്ചിച്ചു ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തുകയും അന്യായമായി ലാഭമുണ്ടാക്കുകയും ചെയ്തെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നൽകിയിരിക്കുന്ന പരാതി. വഴിപാട് നടത്തുന്നതിനും ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതിനുമായിരുന്നു അവർ അനുമതി തേടിയിരുന്നതെന്നാണ് ക്ഷേത്ര ഭരണ സമിതി വാദിക്കുന്നത്. അനുശ്രീക്ക് പുറമെ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്‌ക് സെന്‍സ് കമ്പനിയിലെ ശുഭം ദുബെ എന്നിവര്‍ക്കെതിരെയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നൽകിയിട്ടുണ്ട്. നേച്ചര്‍ പ്രൊട്ടക്റ്റ് എന്ന ഉല്‍പ്പന്നം വഴിപാടായി നല്‍കാനും ജനുവരി 12 മുതല്‍ മൂന്ന് ദിവസം സാനിറ്റൈസ് ചെയ്യുന്നതിനുമായിരുന്നു മേൽ പറഞ്ഞവർ അപേക്ഷ നൽകിയതെന്നും എന്നാൽ അനുമതി ലഭിച്ച ശേഷം അത് ദുരുപയോഗം ചെയ്യുകയായിരുന്നു അവരെന്നുമാണ് പരാതിയിൽ പറയുന്നത്.

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പരസ്യം പതിക്കാനുള്ള നീക്കവും നേരത്തെ ഭരണസമതി തടഞ്ഞത് വാർത്തയായിരുന്നു. എന്നാൽ നേരത്തെ നല്‍കിയ അപേക്ഷയില്‍ ഇക്കാര്യവുമുണ്ടെന്നും അതുപോലെ അനുമതി നല്‍കുമ്പോള്‍ ചിത്രീകരണം പാടില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും കമ്പനി അധികൃതർ പറയുന്നു. പ്രശസ്ത സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ അഭിനയ രംഗത്ത് ശ്രദ്ധ നേടിയ അനുശ്രീ, അതിനു ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള അനുശ്രീ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരമാണ്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമായ നടിയാണ് അനുശ്രീ. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close