സംസ്ഥാന അവാർഡ് നിർണ്ണയം അവസാന ഘട്ടത്തിലേക്ക്; മത്സരം മുറുകുന്നു..!

Advertisement

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രകടനങ്ങൾക്കും ചിത്രങ്ങൾക്കും ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയം അവസാന ഘട്ടത്തിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. കുമാർ സാഹ്നിയുടെ നേതൃത്വത്തിൽ ഉള്ള ജൂറി മെംബേർസ് അവാർഡ് നിർണയത്തിന് സമർപ്പിച്ച ചിത്രങ്ങൾ കണ്ടു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മികച്ച നടനുള്ള അവാർഡ് നേടാനുള്ള മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് മോഹൻലാൽ, ഫഹദ് ഫാസിൽ, ജയസൂര്യ, ജോജു ജോർജ് എന്നിവർ ആണെങ്കിൽ മികച്ച നടിക്കുള്ള മത്സരത്തിൽ ഉർവശി, എസ്തേർ അനിൽ , മഞ്ജു വാര്യർ എന്നിവരാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനമാണ് മോഹൻലാലിന് സാദ്ധ്യതകൾ വർധിപ്പിക്കുന്നത് എങ്കിൽ കാർബൺ, വരത്തൻ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിന് സാദ്ധ്യതകൾ നൽകുന്നത്.

ജോസെഫിലെ അഭിനയം ജോജു ജോർജിനും, ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ജയസൂര്യയ്ക്കും അവാർഡ് നല്കാൻ ജൂറിയെ പ്രേരിപ്പിച്ചേക്കാം. രൗദ്രം എന്ന ചിത്രത്തിലെ പ്രകടനവുമായി രഞ്ജി പണിക്കറും പെങ്ങളില എന്ന ചിത്രത്തിലെ പ്രകടനവുമായി ലാലും മത്സരത്തിനുണ്ട്. മോഹൻലാൽ, ജോജു, ഫഹദ്, ജയസൂര്യ എന്നിവർ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. എന്റെ ഉമ്മാന്റെ പേരു എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉർവശിയും , ആമി, ഒടിയൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യരും ഓള് എന്ന ചിത്രത്തിലെ അഭിനയത്തിന് എസ്തേർ അനിലുമാണ് മികച്ച  നടിയാവാനുള്ള മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഈ ആഴ്ച തന്നെ അവാർഡ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചനകൾ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close