ഇത് ചതിയാണെന്നും മോഹൻലാലിന് എതിരെ താൻ ഒപ്പിട്ടിട്ടില്ല എന്നും നീരാളി ക്യാമറാമാൻ സന്തോഷ് തുണ്ടിയിൽ..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന അവാർഡ് ദാന പങ്കെടുപ്പിക്കരുത് എന്നും പറഞ്ഞു കുറച്ചു പേര് ഒപ്പിട്ടു മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പ്രേക്ഷകരും സിനിമാ പ്രവർത്തകരും മറ്റുള്ളവരുമെല്ലാം മോഹൻലാലിന് അനുകൂല നിലപാട് എടുത്തു കൊണ്ട് മുന്നോട്ടു വന്നതോടെ ഹർജി സമർപ്പിച്ചവർ വെട്ടിലായിരിക്കുകയാണ്. മാത്രമല്ല ആ ഹർജിയിൽ ഒപ്പിട്ടു എന്ന് അവർ പറയുന്ന പലരും ഇപ്പോൾ തങ്ങൾ അതിൽ ഒപ്പിട്ടില്ല എന്നും തങ്ങളുടെ പേര് അതിൽ എങ്ങനെ വന്നു എന്ന് അറിയില്ല എന്നും വെളിപ്പെടുത്തി മുന്നോട്ടു വന്നു കഴിഞ്ഞു. പ്രശസ്ത നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ ആണ് അങ്ങനെ മുന്നോട്ടു വന്നത്. ഇപ്പോഴിതാ ആ ലിസ്റ്റിൽ പേരുണ്ടായിരുന്ന പ്രശസ്ത ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും ഹർജി നല്കിയവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്നെ ചതിച്ചതാണ് എന്നും മോഹൻലാലിന് എതിരെ താൻ ഒപ്പിട്ടു നൽകിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

മോഹൻലാലിന്റെ പേര് പോലും പറയാതെ നൽകിയ ഒരു കുറിപ്പിൽ ഒപ്പു വെക്കുന്നുണ്ടോ എന്ന് ചോദിച്ച ശേഷമാണു മോഹൻലാലിൻറെ പേര് അതിൽ കൂട്ടിച്ചേർത്തു പ്രസ്താവന ആകിയതെന്നും സന്തോഷ് തുണ്ടിയിൽ പറയുന്നു. ഇത് ചതി ആണെന്നും അവാർഡ് ദാന ചടങ്ങു മെച്ചപ്പെടുത്തണം എന്ന ഒരു നിർദേശം എന്ന രീതിയിലൊരു കുറിപ്പാണു തനിക്കു വാട്സാപ്പ് വഴി അയച്ചു തന്നത് എന്നും സന്തോഷ് തുണ്ടിയിൽ പറയുന്നു. അവാർഡ് കമ്മിറ്റിയിൽ അംഗം കൂടിയാണ് സന്തോഷ് തുണ്ടിയിൽ. ആ കുറിപ്പിൽ മോഹൻലാലിൻറെ പേര് ഉണ്ടായിരുന്നില്ല എന്നും അവാർഡ് ദാന ചടങ്ങിനെ കുറിച്ച് സർക്കാരിന് സമർപ്പിക്കുന്ന ഒരു നിർദേശം മാത്രമായിരുന്നു അതെന്നുള്ളത് കൊണ്ട് തന്നെ എതിർപ്പില്ലാതെ താൻ ഒപ്പിടുകയായിരുന്നു എന്നും സന്തോഷ് തുണ്ടിയിൽ വെളിപ്പെടുത്തി.

Advertisement

എന്നാൽ പിന്നീട് മാത്രമാണ് അവർ മോഹൻലാലിന്റെ പേര് അതിൽ കൂട്ടിച്ചേർത്തു അദ്ദേഹത്തിനെതിരെയുള്ള ഹർജിയാക്കി അതിനെ മാറ്റിയ കാര്യം താൻ അറിയുന്നത് എന്നും സന്തോഷ് പറയുന്നു. മോഹൻലാൽ രാജ്യം അറിയുന്ന നടൻ ആണെന്നും അദ്ദേഹം മലയാളി ആയി എന്നത് നമ്മുടെ അഭിമാനം ആണെന്നും അദ്ദേഹം കൂടി പങ്കെടുക്കുന്നത് ആ ചടങ്ങിന്റെ ഗൗരവം കൂട്ടുകയേ ഉള്ളു എന്നും സന്തോഷ് തുണ്ടിയിൽ വിശദീകരിക്കുന്നു. മോഹൻലാലിൻറെ സാന്നിധ്യം തന്നെ അവാർഡ് ജേതാക്കൾക്ക് ഉള്ള ബഹുമതിയാണ് എന്നും കുട്ടിക്കാലം തൊട്ടേ കണ്ടു വളർന്ന അദ്ദേഹത്തോടൊപ്പം ഉള്ള ഓരോ നിമിഷവും തനിക്കു അഭിമാനം ആണെന്നും ഈ ക്യാമറാമാൻ പറയുന്നു. ഇങ്ങനെ ഒളിച്ചു നിന്ന് മോഹൻലാലിന് എതിരെ നടത്തുന്ന കളികൾ ആരുടെ ആണെങ്കിലും വളരെ മോശമാണെന്നും അദ്ദേഹം പറയുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close