പൂമരത്തെ പ്രശംസിച്ച് ഛായാഗ്രാഹകൻ അഴകപ്പൻ..

Advertisement

ജയറാമിന്റെ മകൻ കാളിദാസ് ആദ്യമായി മലയാളത്തിൽ നായകനായെത്തിയ പൂമരത്തിനെ പ്രശംസിച്ചു കൊണ്ട് ഛായാഗ്രാഹകൻ അഴകപ്പൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് അഴകപ്പൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി താൻ മൂന്ന് വ്യത്യസ്ത ചിത്രങ്ങൾ കാണുവാൻ ഇടയായി എന്നദ്ദേഹം പറഞ്ഞു ഹേയ് ജൂഡ്, മായാനദി, പൂമരം തുടങ്ങിയവയാണ് അദ്ദേഹം പരാമർശിച്ച ചിത്രങ്ങൾ. പൂമരം പോലൊരു ചിത്രം ഒരുക്കുന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. അത്യന്തം പ്രയാസകരമായ ഈ ദൗത്യം അതിമനോഹരമായി തന്നെ സംവിധായകൻ എബ്രിഡ് ഷൈനിന് ചെയ്യുവാൻ ആയിട്ടുണ്ട് എന്നാണ് അഴകപ്പൻ പറഞ്ഞിരിക്കുന്നത്. ക്യാമ്പസ് ജീവിതവും അവിടുത്തെ കഥയുമെല്ലാം അതിമനോഹരമാം വിധം ചിത്രത്തിൽ ഒപ്പിയെടുക്കുന്നതിൽ സംവിധായകന് വിജയിക്കുവാനായിട്ടുണ്ടെന്നും എന്നും അദ്ദേഹം പറഞ്ഞു.

കഥാപാത്രങ്ങളുടെ വളരെ മികച്ച പ്രകടനം ചിത്രത്തിന് മിഴിവേകി എന്നു പറഞ്ഞ അദ്ദേഹം, ചിത്രത്തിലെ നായകനായ കാളിദാസിന്റെ പ്രകടനം ഹീറോയിസം ഒട്ടുമില്ലാത്ത ഒരു സാധാരണ യുവാവിനെ അവതരിപ്പിക്കുന്നതിൽ വളരെയധികം ഗുണം ചെയ്തുവെന്നും അദ്ദേഹം പറയുകയുണ്ടായി. നായികയായി എത്തിയ നീത പിള്ളയെയും അഭിനന്ദിക്കുവാൻ അദ്ദേഹം മറന്നില്ല. വളരെ മികച്ച രീതിയിൽ ചിത്രത്തെ അവതരിപ്പിച്ച ഛായാഗ്രാഹകനും സംവിധായകനും സംഗീത സംവിധായകർക്കും ആശംസ അറിയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഒരു കലാലയവും അവിടെ നടക്കുന്ന യുവജനോത്സവത്തെയും ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു പൂമരം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും തന്നെ വലിയ ഹിറ്റുകൾ ആയി മാറിയിരുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം കഴിഞ്ഞ മാസമായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണം കരസ്ഥമാക്കാനായിരുന്നു. ഡോക്ടർ പോൾ വർഗീസ്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close