നിങ്ങളെ പോലെ അഭിനയിക്കാൻ മറ്റാർക്കും കഴിയില്ല; ദൃശ്യം 2 റീമേക്കിലും മോഹൻലാൽ മതിയെന്ന ആവശ്യവുമായി അന്യ ഭാഷാ പ്രേക്ഷകർ..!

Advertisement

ദൃശ്യം 2 എന്ന ചിത്രം ഇന്ത്യക്കു അകത്തും പുറത്തും തരംഗമായി മാറിയതോടെ മോഹൻലാൽ എന്ന നടന്റെ താരമൂല്യവും ജനപ്രീതിയും പതിന്മടങ്ങാണു വർധിച്ചിരിക്കുന്നത്. തമിഴ്, തെലുങ്കു, കന്നഡ ജനതയും അതുപോലെ ഉത്തരേന്ത്യൻ സിനിമാ പ്രേക്ഷകരും നിരൂപകരും മോഹൻലാലിന്റെ ഈ ചിത്രത്തിലെ പ്രകടനത്തെ വാനോളമാണ് പുകഴ്ത്തുന്നത്. കംപ്ലീറ്റ് ആക്ടർ എന്ന് എന്ത്കൊണ്ട് മോഹൻലാലിനെ എല്ലാവരും വിളിക്കുന്നു എന്ന് ഇപ്പോൾ മനസ്സിലായി എന്നാണ് അവർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. മോഹൻലാൽ അഭിനയിക്കുന്നില്ല, പകരം കഥാപാത്രമായി ജീവിക്കുകയാണ് എന്നും അദ്ദേഹത്തെ പോലെ കഥാപാത്രങ്ങളെ മനോഹരമാക്കാൻ ഇന്ത്യൻ സിനിമയിലെ മറ്റാർക്കും കഴിയില്ല എന്നും അന്യ ഭാഷാ പ്രേക്ഷകർ പറയുന്നു. അതുപോലെ തന്നെ ദൃശ്യം 2 റീമേക് ചെയ്യുകയാണ് എങ്കിൽ അതിലും മോഹൻലാൽ തന്നെ നായകനായി അഭിനയിക്കണമെന്നും മറ്റു നടന്മാർക്ക് ആ കേന്ദ്ര കഥാപാത്രത്തോട് മോഹൻലാൽ ചെയ്തപോലെ നീതി പുലർത്താനാവില്ല എന്നും അവർ പറയുന്നു. മോഹൻലാലിന്റെ കണ്ണുകൾ അത്ഭുതകരമാണ് എന്നും, ഒരു ഡയലോഗ് പോലുമില്ലാതെ കണ്ണുകൾ കൊണ്ട് ഭാവങ്ങളും കഥാത്രത്തിന്റെ മാനസിക വികാരവും പ്രേക്ഷകരിലേക്കെത്തിക്കാനുള്ള കഴിവ് അപരമാണെന്നും അവർ വിലയിരുത്തുന്നു.

അന്യ ഭാഷയിലെ പല പ്രേക്ഷകരും തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടുകളിലൂടെ ദൃശ്യം 2 എന്ന ചിത്രത്തേയും ജീത്തു ജോസഫ് എന്ന സംവിധായകനേയും അഭിനന്ദിച്ചു കൊണ്ട് ഒട്ടേറെ പോസ്റ്റുകളുമായി മുന്നോട്ടു വരികയാണ്. ഇതിലും മികച്ച ഒരു രണ്ടാം ഭാഗം ഇന്ത്യൻ സിനിമയിൽ തന്നെ വന്നിട്ടില്ല എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ എന്ന നടന്റെ ആരാധകരായി മാറി തങ്ങളെന്നും അവർ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി അദ്ദേഹം മാറിയതെന്ന് മനസ്സിലാക്കി തരുന്ന പ്രകടനങ്ങളിൽ ഒന്നാണ് ദൃശ്യം 2 ഇൽ അദ്ദേഹം കാഴ്ച വെച്ചതെന്ന് പ്രേക്ഷകർ പറയുന്നു. ഇത്ര സ്വാഭാവികമായി എങ്ങനെയാണ് ഒരു നടന് അഭിനയിക്കാൻ കഴിയുക എന്ന് പറഞ്ഞു അത്ഭുതപ്പെടുന്ന അന്യ ഭാഷ പ്രേക്ഷകരുടെ വലിയ നിര തന്നെ ഇപ്പോൾ ട്വിറ്ററിൽ കാണാൻ കഴിയുമെന്നതാണ് വസ്തുത.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close