ദിലീപ് പറഞ്ഞാൽ സിഐഡി മൂസ രണ്ടാം ഭാഗം സംഭവിക്കും; കൂടുതൽ വെളിപ്പെടുത്തി സംവിധായകൻ..!

Advertisement

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സിഐഡി മൂസ. ജോണി ആന്റണി അരങ്ങേറ്റം കുറിച്ച ഈ ചിത്രം 2003 ഇൽ ആണ് റിലീസ് ചെയ്തത്. സിബി കെ തോമസ്- ഉദയ കൃഷ്ണ ടീം രചിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. ഈ അടുത്തിടെയാണ് അതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത ഉണ്ടെന്ന വാർത്തകൾ പ്രചരിച്ചത്. നടൻ ദിലീപ് തന്നെ അതിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംവിധായകൻ ജോണി ആന്റണിയും ആ സാധ്യതകളെ കുറിച്ച് പറയുകയാണ്. രണ്ടാം ഭാഗം ചെയ്യാൻ സ്കോപ് ഉള്ള ചിത്രമാണ് സിഐഡി മൂസ എന്നും ദിലീപ് പറഞ്ഞാൽ അത് സംഭവിക്കും എന്നും ജോണി ആന്റണി പറയുന്നു. ഇപ്പോൾ സിബ്ബി കെ തോമസ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് ഇല്ല. ഉദയ കൃഷ്ണ സ്വന്തമായി എഴുതുകയാണ്. സിബി കെ തോമസ് ആണെങ്കിൽ ഒരു ദിലീപ് ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്.

അവർ ഒന്നിച്ചു വേണം സിഐഡി മൂസ എഴുതാൻ. ദിലീപും അർജുൻ എന്ന് പേരുള്ള അതിലെ ഒരു നായും ഉണ്ടെങ്കിൽ രണ്ടാം ഭാഗം ചെയ്യാൻ പറ്റും എന്നാണ് ജോണി ആന്റണി പറയുന്നത്. ഒന്നാം ഭാഗത്തിൽ അഭിനയിച്ച മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ജഗതി ശ്രീകുമാർ ആണെങ്കിൽ അപകടം സംഭവിച്ചത് മൂലമുണ്ടായ അനാരോഗ്യത്താൽ അഭിനയ രംഗത്തില്ല. അത്കൊണ്ട് തന്നെ ശ്കതമായ ഒരു തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ രണ്ടാം ഭാഗം സംഭവിക്കു എന്നും ജോണി ആന്റണി വിശദീകരിക്കുന്നു. ദിലീപ് പറഞ്ഞാൽ അത് സംഭവിക്കുമെന്നും ആ കമ്മിറ്റ്മെന്റ് തനിക്കു ദിലീപിനോട് ഉണ്ടെന്നും അദ്ദേഹം പറയുന്നു. ദിലീപ് ആണ് സിഐഡി മൂസ എന്ന ചിത്രം നിർമ്മിച്ചതും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close