മുതൽ മുടക്കിന്റെ ആറിരട്ടി നേടി ചങ്ക്‌സ്

Advertisement

ഹാപ്പി വെഡ്ഡിംഗ് എന്ന വിജയ ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനത്തിൽ ഒരുങ്ങിയ ചങ്ക്‌സ് ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒന്നാമത്. റീലീസ് ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴാണ് ചിത്രം മുതൽമുടക്കിന്റെ ആറിരട്ടി നേടി ബോക്സ് ഓഫീസ് ഹിറ്റായത്.

ആഗസ്റ്റ് നാലിന് പുറത്തിറങ്ങിയ ചങ്ക്‌സിന്റെ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടത് സംവിധായകൻ തന്നെയാണ്.

Advertisement

റിലീസ് ചെയ്ത ആദ്യ വാരം തന്നെ ഏറെ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു ചങ്ക്‌സിന് ലഭിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധത നിരൂപകരാലും പ്രേക്ഷകരിലെ ഒരു വിഭാഗവും എടുത്ത് പറഞ്ഞ സാഹചര്യത്തിൽ ആണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത് വന്നത്. റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് ചങ്ക്‌സ് നേടിയത് 15.8 കോടിയാണ് .

റിലീസ് ചെയ്ത ആദ്യ രണ്ട് വാരം കൊണ്ട് ചങ്ക്‌സ് 13.2 കോടി നേടിയെന്നും എന്നാൽ മൂന്നാം വാരം തൊട്ട് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതാണ് കളക്ഷനെ പിന്നീടങ്ങോട്ട് ബാധിച്ചതെന്നും ഒമർ ലുലു പറഞ്ഞു.

ചുരുങ്ങിയത് 25 കോടിയെങ്കിലും കേരള ഗ്രോസ്സ് വന്നേനെ എന്നും എന്നാൽ പൈറസി ആണ് ഇതിനെ ബാധിച്ചതെന്നും മലബാർ ഏരിയയിൽ മാത്രം 8.1 കോടിയാണ് ചങ്ക്‌സ് കളക്ട് ചെയ്തതും സംവിധായകൻ ഒമർ ലുലു കൂട്ടിച്ചേർത്തു.

ഒരു മാസം പിന്നിടുമ്പോൾ ചങ്ക്‌സിന്റെ ആഗോള കളക്ഷൻ 21.3 കോടിയാണ്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെ ചിത്രത്തിന്റെ ആകെ ബഡ്‌ജറ്റ്‌ 3.5 കോടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്.അപ്പോൾ ചിത്രം നിർമാതാവിന് നേടിക്കൊടുത്ത ലാഭം ആറിരട്ടിയാണ്

.

ഹണി റോസ്, ധർമജൻ, ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ് പ്രധാനതാരങ്ങളായി എത്തിയത്‍. സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ.

പാവാട എന്ന ഹിറ്റ് ചിത്രമൊരുക്കിയ ജി. മാർത്താണ്ഡൻ, മമ്മൂട്ടിയുടെ ചിത്രമായ രാജാധിരാജ സംവിധാനം ചെയ്ത അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസ്, ശ്രീരാജ് എ.കെ.ഡിയും ചേർന്ന് അവതരിപ്പിച്ച ചിത്രം നിര്‍മിച്ചത് വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജനാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close