തമിഴിലെ സൂപ്പർ സംവിധായകരിൽ ഒരാളായ പാ രഞ്ജിത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഇന്ന് മുതൽ ആരംഭിച്ചു. സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന ഈ ചിത്രം മെഗാ ബഡ്ജറ്റിൽ ത്രീഡിയിൽ ആണ് ഒരുക്കുന്നതെന്നാണ് വാർത്തകൾ പറയുന്നത്. ഒരു പീരീഡ് ഡ്രാമ ആയാണ് ഇതൊരുക്കുകയെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു. മൈതാനം എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേരെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ടൈറ്റിൽ ഇതുവരെ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല. സൂപ്പർ മെഗാ ഹിറ്റായ ആര്യ ചിത്രം സര്‍പട്ട പരമ്പരൈക്കു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന മുതൽ മുടക്കുള്ള ചിത്രമായിരിക്കുമിതെന്നാണ് നിർമ്മാതാവായ കെ ഇ ജ്ഞാനവേല്‍ രാജ വെളിപ്പെടുത്തിയത്. ജി വി പ്രകാശ് കുമാറാണ് ഈ വമ്പൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
#Chiyaan61 Pooja ceremony 💖
— Prince Cinemas (@PrinceCinemas) July 16, 2022
Directed by @beemji and produced by @StudioGreen2 👌👌
A @gvprakash Musical 💥 #ChiyaanVikram pic.twitter.com/h4yTPxZxRF
ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും. അട്ടകത്തി, മദ്രാസ്, കാല, കബാലി, എന്നീ ചിത്രങ്ങളാണ് സര്‍പട്ട പരമ്പരൈക്കു മുൻപ് പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങൾ. വിക്രമാവട്ടെ, അജയ് ജ്ഞാനമുത്തുവിന്‍റെ കോബ്ര, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയുടെ റിലീസ് കാത്തിരിക്കുകയാണ്. കോബ്ര ഓഗസ്റ്റിൽ എത്തുമ്പോൾ, പൊന്നിയിൻ സെൽവൻ സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ധ്രുവ നച്ചത്തിരമെന്ന വിക്രം ചിത്രവും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ്. പാ രഞ്ജിത്തിന്റെ അടുത്ത റിലീസ് അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദുഷറ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നച്ചത്തിരം നഗര്‍ഗിരത് എന്ന ചിത്രമാണ്.
#Chiyaan61 #ChiyaanVikram@beemji @gvprakash @StudioGreen2 @Chiyaan61Offl
— ThangalaanOffl (@ThangalaanOffl) July 16, 2022
Chiyaan Vikram – Pa.Ranjith – GVP
Produced by Studio Green pic.twitter.com/9AF5idfdKJ