ജാൻ- എ-മൻ സംവിധായകന്റെ മഞ്ഞുമ്മൽ ബോയ്‌സ് വരുന്നു; ഫസ്റ്റ് ലുക്ക് എത്തി

Advertisement

2021 ഇൽ റിലീസ് ചെയ്ത് ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ജാൻ- എ-മൻ എന്ന ചിത്രം സംവിധാനം ചെയ്ത ആളാണ് ചിദംബരം. അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമായിരുന്നു അത്. ആ കോമഡി സൂപ്പർ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” വരികയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു തുടങ്ങി ഒരു വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ബാബു ഷാഹിർ, നടനും സംവിധായകനുമായ സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റിങ്ങ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്. സുശിൻ ശ്യാം സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റെ കലാ സംവിധാനം അജയൻ ചാലിശ്ശേരിയാണ്. മഷർ ഹംസ വസ്ത്രാലങ്കാരം നിർവഹിച്ച ഇതിന്റെ ചമയം റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റീൽസ് രോഹിത് കെ സുരേഷ് എന്നിവരാണ്. കൊടൈക്കനാലിൽ ആണ് മഞ്ഞുമ്മൽ ബോയ്സിന്റെ ചിത്രീകരണം ആരംഭിച്ചത്. ബേസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, ബാലു വര്ഗീസ്, ലാൽ, അഭിരാം, ശരത് സഭ, സിദ്ധാർത്ഥ് മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിദംബരത്തിന്റെ ജാൻ-എ-മൻ 2021 ലെ സർപ്രൈസ് ഹിറ്റായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close