ഏറെക്കാലം അലഞ്ഞു നടന്നിട്ടും തേടിയെത്തിയില്ല… കാഴ്ചക്കാരനായി എത്തിയ ചെറു കുട്ടി താരമായി മാറിയ അത്ഭുദ കഥ….

Advertisement

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഇതിനോടകം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് ഏവരും കാഴ്ചവെച്ചിരിക്കുന്നത്. നായകനായ സുരാജ് വെഞ്ഞാറമൂട് തുടങ്ങി കൊച്ചു താരങ്ങൾ വരെയും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ അണിയറയിലും അരങ്ങത്തുമായി നൂറോളം പുതുമുഖ താരങ്ങൾ അണിനിരക്കുന്നു. ചിത്രത്തിലെ പുതുമുഖ താരങ്ങൾക്ക് വേണ്ടി വിദേശത്തും കേരളത്തിലുമായി സംവിധായകൻ ഒഡീഷന് നടത്തിയിരുന്നു. എന്നാൽ ചിത്രത്തിലൂടെ അപ്രതീക്ഷിതമായി താരമായ കഥ പറയുകയാണ് ചെറു കുട്ടി..

ബാല്യകാലം മുതൽ തന്നെ ചെറു കുട്ടി വലിയ ഒരു സിനിമ മോഹിയായിരുന്നു. ചിത്രങ്ങളിൽ അഭിനയിക്കുവാനായി നിരവധി അവസരങ്ങൾക്ക് അലഞ്ഞുവെങ്കിലും ഒന്നും തന്നെ സാധ്യമായില്ല. അവസാനം ജൂനിയർ ആർട്ടിസ്റ്റായാണ് ചെറു കുട്ടി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 35 വർഷത്തോളം ചെറു കുട്ടി ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചെങ്കിലും ഒരു സംഭാഷണം പോലും ചെറു കുട്ടിയെ തേടിയെത്തിയില്ല. അതിന്റെ വിഷമം എന്നും ചെറു കുട്ടിയുടെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പാലക്കാട്ടെ മങ്കരയിൽ ചിത്രത്തിന്റെ ഷൂട്ടിംഗിനായി താരങ്ങൾ എത്തുന്നത്. മങ്കരയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയതായിരുന്നു ചെറു കുട്ടി. മരണവീട്ടിലെ രംഗങ്ങളാണ് അവിടെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് അപ്പോഴാണ് ചില സംഭാഷണങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് സംവിധായകൻ ആലോചിച്ചത് അങനെ ജിൻ മാർക്കോസ് അസോസിയേറ്റ് ആയ പ്രതീക്ഷ കൃഷ്ണയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടിനിന്നവരിൽ നിന്നും അവിചാരിതമായി പ്രതീഷ് ചെറു കുട്ടിയെ തിരഞ്ഞെടുക്കുകയായിരുന്നു. എന്തായാലും അത് വലിയ ഒരു ഭാഗ്യമായി എന്ന് തന്നെ കരുതാം. ചെറു കുട്ടി തന്റെ ഗംഭീരപ്രകടനം കഥാപാത്രത്തിന് നൽകി കയ്യടി നേടി ശ്രദ്ധേയനാവുകയാണ് ഇപ്പോൾ. 35 വർഷം നീണ്ട തന്റെ ആഗ്രഹം സഫലീകരിച്ചു അതിലുള്ള സന്തോഷത്തിലാണ് ചെറു കുട്ടി എന്ന ഈ കൊച്ചു കലാകാരൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close