സൂപ്പർ താര ചിത്രങ്ങളോട് കിട പിടിക്കുന്ന റിലീസുമായി ചെമ്പരത്തി പൂവ് എത്തുന്നത് 120 റിലീസ് കേന്ദ്രങ്ങളിൽ ; എത്തിക്കുന്നത് മോഹൻലാൽ..!

Advertisement

നവാഗതനായ അരുൺ വൈഗ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ആസിഫ് അലിയുടെ അനുജൻ അസ്‌കർ അലി നായകൻ ആയി എത്തിയ ചെമ്പരത്തി പൂവ്. ഭുവന ചന്ദ്രൻ, സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഈ വരുന്ന നവംബർ 24 നു കേരളത്തിലെ 124 സ്‌ക്രീനുകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്.

സൂപ്പർ താരം മോഹൻലാലിൻറെ ഉടമസ്ഥതയിൽ ഉള്ള മാക്സ്‌ലാബ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിതരണ ബാനർ ആയ മാക്സ് ലാബിന്റെ സാന്നിധ്യം ആണ് ഈ ചിത്രത്തിന് ഇത്ര വലിയ റിലീസ് ലഭിക്കാൻ കാരണം.

Advertisement

യുവ സൂപ്പർ താരങ്ങളുടെ ചിത്രത്തിന് ലഭിക്കുന്നത് പോലത്തെ വമ്പൻ റിലീസ് ആണ് താരതമ്യേന പുതുമുഖമായ അസ്‌കർ അലിയുടെ ചിത്രത്തിന് ലഭിക്കുന്നത്. ചെമ്പരത്തി പൂവ് അസ്‌കർ അലിയുടെ രണ്ടാമത്തെ മാത്രം ചിത്രമാണ്. ബിനു എസ് ഒരുക്കുന്ന കാമുകി എന്ന ചിത്രമാണ് അസ്കറിന്റെ അടുത്ത ചിത്രം.

അദിതി രവി, നവാഗതയായ പാർവതി അരുൺ എന്നിവർ നായിക വേഷങ്ങളിൽ എത്തുന്ന ഈ റൊമാന്റിക് ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, വിശാഖ് നായർ, സുധീർ കരമന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സന്തോഷ് അനിമ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് രാകേഷ് എ ആർ ആണ്. അദ്ദേഹം ഈണമിട്ട വിനീത് ശ്രീനിവാസൻ ആലപിച്ച ഒരു ഗാനം ഇപ്പോഴേ സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു. കുറച്ചു ദിവസങ്ങൾക്കു മുൻപേ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രേക്ഷകരുടെ ശ്രദ്ധ നേടി എടുത്തിട്ടുണ്ട്. കോമെഡിയും റൊമാൻസും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെ ആയിരിക്കും എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close