പൂമരം പോലൊരു ചിത്രം മലയാളത്തിൽ മാത്രമേ ഇറങ്ങു; ഒരു തമിഴ് സിനിമാസ്വാദകന്റെ രസകരമായ കുറിപ്പ്..!

Advertisement

എബ്രിഡ് ഷൈൻ സംവിധാനം ചെയ്തു കാളിദാസ് ജയറാം അഭിനയിച്ച പൂമരം എന്ന ചിത്രം ഈ കഴിഞ്ഞ വ്യാഴം ആണ് തീയേറ്ററുകളിൽ എത്തിയത്. സമ്മിശ്രാഭിപ്രായം നേടിയെടുത്ത ഈ ചിത്രം നിരൂപകരുടെ പ്രശംസ ഏറെ നേടിയെടുക്കുന്നുണ്ട്. കണ്ടു മടുത്ത വാർപ്പ് മാതൃകകളെയും ക്ളീഷേകളെയും ഉപേക്ഷിച്ചു ഇത് വരെ നമ്മൾ കാണാത്ത തരത്തിലുള്ള പുതുമയേറിയ ഒരു ക്യാമ്പസ് ചിത്രം ആയാണ് എബ്രിഡ് ഷൈൻ പൂമരം ഒരുക്കിയത് തന്നെ. ക്യാമ്പസ് ജീവിതത്തിലൂടെ ഒരു സംഗീത യാത്ര എന്നുപോലും ഈ ചിത്രത്തെ വിശേഷിപ്പിക്കാം നമ്മുക്ക്. ഇപ്പോഴിതാ പൂമരത്തെ കുറിച്ചുള്ള ഒരു തമിഴ് സിനിമാസ്വാദകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു.

ഭരത് നീലകണ്ഠൻ എന്നയാളുടെ പൂമരം റിവ്യൂ ആണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ മാത്രമേ പൂമരം പോലൊരു ചിത്രം സാധ്യമാകു എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത് തന്നെ. ഇതൊരു മഹത്തായ സിനിമ ഒന്നും അല്ലെങ്കിൽ കൂടിയും ഇതിൽ കഥ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി എന്നാണ് അദ്ദേഹം പറയുന്നത്.

Advertisement

ആദ്യം അല്പം ബോർ ആയി തോന്നാമെങ്കിലും ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ പ്രേക്ഷകനെ ആ ലോകത്തേക്ക് എത്തിക്കുന്ന ഒരു മാജിക് ഈ ചിത്രത്തിനുണ്ട് എന്ന് അദ്ദേഹം പറയുന്നു. നമ്മൾ കണ്ടു മടുത്ത ക്‌ളീഷേ രംഗങ്ങൾക്ക് ഉള്ള എല്ലാ സ്കോപ്പും ഉണ്ടായിട്ടു പോലും അതിലൊന്നും ചെന്ന് പെടാതെ കഥ പറഞ്ഞത് ആണ് പൂമരം നമ്മുക്ക് നൽകുന്ന ഏറ്റവും വലിയ സർപ്രൈസ് എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം പുലർത്തിയ അങ്ങേയറ്റത്തെ റിയലിസ്റ്റിക് ആയ സമീപനവും പൂമരത്തിന്റെ സവിശേഷതയാണ്.

ഓരോ കഥാപാത്രങ്ങൾക്കും തങ്ങളുടേതായ ഒരു സ്ഥാനം ഇതിന്റെ കഥയിൽ ഉണ്ടെന്നതും നായകനെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങൾ ഒന്നും തന്നെയില്ലാത്തതും പൂമരത്തിന്റെ പ്രത്യേകതയാണ്. മനോഹരമായ സംഗീതവും ആലാപനവുമെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണെന്ന് വിലയിരുത്തിയ അദ്ദേഹം, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തെ അനുസ്മരിപ്പിച്ച പോലീസ് സ്റ്റേഷൻ സീനിനെയും അഭിനന്ദിച്ചു. വൈകാരികമായി മനസ്സിനെ തൊടുന്നതാണ് ക്ലൈമാക്സ് എങ്കിലും തനിക്കു ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല എന്നും അദ്ദേഹം തുറന്നു പറയുന്നു. പക്ഷെ ഇപ്പോഴും പൂമരം പോലൊരു സിനിമ മലയാളത്തിൽ മാത്രമേ സംഭവിക്കു എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നതും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close