ഉർവ്വശി പ്രധാന വേഷത്തിലെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ

Advertisement

ചാൾസ് എന്റെർപ്രൈസസ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.  നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോയ് മൂവീസും റിലയൻസ് എന്റർടൈൻമെന്റും എപി ഇന്റർനാഷണലും ചേർന്ന് നിർമ്മിച്ച ചിത്രം കുടുംബബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.

 ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചാൾസ് എന്റർപ്രൈസസ് നിർമ്മിക്കുന്നത്.  ഫാമിലി മിസ്റ്ററി ഡ്രാമയായ ചിത്രത്തിൽ പ്രധാന കഥാപാത്രം ആകുന്നത് നടി ഉർവശിയാണ്. ഉർവശിയുടെ മകൻറെ വേഷത്തിലാണ് ബാലു വർഗീസ് ചിത്രത്തിൽ അഭിനയിക്കുന്നത്.  ഗുരു സോമസുന്ദരം, അഭിജശിaവകല, സുജിത് ശങ്കർ,  മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന,അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങൾ ആകുന്നത്.

Advertisement

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അച്ചു വിജയനാണ്.  അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം നിർവഹിക്കുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം ചെയ്യുന്നത് മനു ജഗദ് ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close