‘അബ്രഹാം ഓസ്‍ലര്‍’ ആയി ജയറാം; അഞ്ചാംപാതിയ്ക്കു ശേഷം കിടിലൻ ത്രില്ലറുമായി മിഥുൻ മാനുവൽ തോമസ്

Advertisement

90 കളിൽ അഭിനയം കൊണ്ട്  മലയാളത്തിൽ മാജിക് തീർത്ത ജയറാമിന്റെ തിരിച്ചുവരവ് കാണാൻ ഓരോ മലയാളികളും കാത്തിരിക്കുന്ന വേളയിൽ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ മലയാള ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്. ‘അബ്രഹാം ഓസ്‍ലര്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ചിത്രീകരണം നാളെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ആട്, അഞ്ചാം പാതിര തുടങ്ങിയ  ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ജയറാം നായകനാകുന്നത് . തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുക. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം എത്തിയിരിക്കുന്നത്. ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ രൺദീർ കൃഷ്ണനാണ്.
ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം

Advertisement

ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിർവഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹായ് പ്രവർത്തിക്കുന്നത് ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ് എന്നിവരാണ്. മലയാളി പ്രേക്ഷകരുടെ പൾസ് കൃത്യമായി മനസ്സിലാക്കിയ നായകൻ വീണ്ടും മലയാളത്തിൽ സജീവമാകുമ്പോൾ ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേഷൻ വൈകാതെയുണ്ടാകും

Advertisement

Copyright © 2017 onlookersmedia.

Press ESC to close