മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു കയ്യടി നേടിയതിനു ശേഷം തമിഴിലേക്ക് ചേക്കേറി അവിടെ സൂപ്പർ താരമായി മാറിയ നടൻ ആണ് വിക്രം. ഗംഭീര ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ, ദേശീയ അവാർഡ് ജേതാവ് കൂടിയായ ചിയാൻ വിക്രം കുറച്ചു ദിവസം മുൻപാണ് കേരളത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയത്. കടരം കൊണ്ടേൻ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തത് രാജേഷ് എം സിൽവ ആണ്. വിക്രം കേരളത്തിൽ വന്നപ്പോൾ ഭാഗ്യം കടാക്ഷിച്ചത് ഒരു മലയാളി ചാനൽ അവതാരകനാണ്. കടാരം കൊണ്ടാൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിക്രമിനെ റിപ്പോർട്ടർ ചാനലിന്റെ വെള്ളിത്തിര എന്ന പരിപാടിയ്ക്ക് വേണ്ടി ഇന്റർവ്യൂ ചെയ്ത ഹൈദർ അലിക്കാണ് അപ്രതീക്ഷിതമായി സിനിമയിൽ അഭിനയിക്കാനുള്ള അവസരം നൽകാമെന്ന് വിക്രം വാക്ക് കൊടുത്തത്. അവതാരകനായി വന്ന ഹൈദർ അലിയോട് അഭിനയിപ്പിക്കും എന്നു വാക്ക് പറഞ്ഞ വിക്രം ചില സന്ദർഭങ്ങൾ ഹൈദർ അലിയോട് അഭിനയിച്ചു കാണിക്കാനും പറഞ്ഞു .
ഹൈദർ അലി നല്ല നടനാണെന്നു ആണ് വിക്രം പറയുന്നത്. പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യാൻ ആണ് തനിക്ക് ആഗ്രഹം എന്നും പറഞ്ഞ വിക്രമിന്റെ സിനിമയിൽ ഇനി ഹൈദർ അലിക്കും ഒരു വേഷം പ്രതീക്ഷിക്കാം എന്നാണ് താരം സൂചിപ്പിച്ചത്. റിപ്പോർട്ടർ ചാനലിലെ ചീഫ് റിപ്പോട്ടർ ആണ് ഈ ഭാഗ്യം ലഭിച്ച ഹൈദർ അലി. വിക്രം എന്ന നടന്റെ സിംപ്ലിസിറ്റിയും അദ്ദേഹം പുലർത്തുന്ന വിനയവും ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ പ്രശസ്തമാണ്