കിംഗ് ഓഫ് കൊത്തക്ക് സെൻസർ ബോർഡിന്റെ കട്ട്; വിശദവിവരങ്ങൾ ഇതാ.

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. മാസ്സ് ആക്ഷൻ ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആഗസ്ത് 24 ന് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകളുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോൾ ദുൽഖർ സൽമാൻ. അതിനിടയിൽ ചിത്രത്തിന്റെ സെന്സറിംഗും പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. രണ്ട് മണിക്കൂർ 55 മിനിറ്റോളം ദൈർഘ്യമുള്ള ഈ ചിത്രത്തിന് കുറച്ചു കട്ടുകളും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾ തെറി പറയുന്ന സീനുകളിലെല്ലാം ആ വാക്കുകൾ സെൻസർ ബോർഡ് നിശബ്ദമാക്കിയിട്ടുണ്ടെന്ന് സെൻസർ സർട്ടിഫിക്കറ്റ് സൂചിപ്പിക്കുന്നു. അതുപോലെ പാട്ടിനുള്ളിൽ വരുന്ന അശ്‌ളീല പദങ്ങളും ഒഴിവാക്കിയ സെൻസർ ബോർഡ്, ചിത്രത്തിലെ രക്തരൂക്ഷിതമായ വയലൻസ് രംഗങ്ങളിലും കത്തി വെച്ചിട്ടുണ്ട്. മയക്ക് മരുന്ന് കുത്തി വെക്കുന്ന രംഗത്തിനും സെൻസർ ബോർഡിന്റെ കട്ട് വീണിട്ടുണ്ട്. എന്തായാലും ചിത്രത്തിൽ നിന്ന് അധികമൊന്നും പോവാതെ തന്നെയാണ് സെൻസറിങ് പൂർത്തിയായിരിക്കുന്നത്. ദുൽഖർ സൽമാന്റെ തന്നെ വേ ഫെറർ ഫിലിംസ് സീ സ്റ്റുഡിയോക്കൊപ്പം ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാള സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close