ഇന്ത്യൻ ജനത ഒരുകാലത്ത് ഒന്നടങ്കം ഞെട്ടലോടെ നോക്കി നിന്ന ഒന്നാണ് നിർഭയ കേസ്. 2012 ൽ ഒരു കൂട്ടം ചെറുപ്പക്കാർ 23 വയസ്സുള്ള നിർഭയ എന്നപെൺകുട്ടിയെ പീഡിപ്പിച്ചത് ഏറെ വിവാദം സൃഷ്ട്ടിച്ച വാർത്തയായിരുന്നു. അക്ഷയ് കുമാർ സിങ്, പവൻ ഗുപ്‌ത, വിനയ് ശർമ്മ, മുകേഷ് സിങ് എന്നിവരെയാണ് കുറ്റവാളികളാക്കി ശിക്ഷിച്ചത്. നിർഭയ കേസിലെ പ്രതികളെ എന്ന് തൂക്കി കൊല്ലും എന്നത് വർഷങ്ങളായി ഇന്ത്യൻ ജനത ഉറ്റുനോക്കിയ ഒന്നായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇന്ന് രാവിലെ 5.30 ന് ഡൽഹി തിഹാർ ജയിലിൽ 4 പേരെയും തൂക്കികൊല്ലുകയായിരുന്നു. കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ദുഃഖത്തിൽ ഇരിക്കുന്ന ജനതയ്ക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്. നിർഭയ പ്രതികളെ തൂക്കിലേറ്റിയ ശേഷം നിർഭയയുടെ അമ്മയായ ആശ ദേവിയുടെ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു.
സമയം എടുത്തിട്ടാണെങ്കിലും ഒടുക്കം തങ്ങൾക്ക് നീതി ലഭിച്ചിരിക്കുകയാണെന്ന് അമ്മ വ്യക്തമാക്കി. നിർഭയ പ്രതികളുടെ വധശിക്ഷയിൽ പ്രതികരിച്ച് സിനിമ ലോകം ഒന്നടങ്കം മുന്നോട്ട് വന്നിരിക്കുകയാണ്. പീഡനത്തിന് ശിക്ഷ വധശിക്ഷയാണെന്നും ഇത്രെയും വൈകിച്ച ആളുകൾ ഏറെ നാണക്കേടാണ് ഉണ്ടാക്കിയതെന്നും ഋഷി കപൂർ ട്വിറ്ററിൽ രേഖപ്പെടുത്തി. തന്റെ പ്രാർത്ഥന നിർഭയയുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും വൈകി ആണെങ്കിൽ നീതി ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും റിതേഷ് ദേശ്മുഖ് വ്യക്തമാക്കി. 8 വർഷത്തിന് ശേഷം നിർഭയയ്ക്ക് നീതി ലഭിച്ചിരിക്കുകയാണെന്നും പൊള്ളാച്ചി കേസ് ഇനി എത്ര നാൾ പിടിക്കുമെന്ന് കണ്ട് തന്നെ അറിയണമെന്നും ഇത് ഒരിക്കലും മറക്കാതെ പാഠമായി എല്ലാവരും ഉൾക്കൊള്ളണമെന്നും കാർത്തി ഫേസ്ബുക്ക് പേജിൽ കുറിക്കുകയുണ്ടായി. വർഷങ്ങൾക്ക് ശേഷം നിർഭയയുടെ അമ്മയ്ക്ക് ഇന്ന് സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുമെന്നും വർഷങ്ങളുടെ പോരാട്ടമാണ് നിർഭയയുടെ അമ്മ ആശ ദേവി നടത്തിയതെന്ന് താപ്സീ പനു ട്വിറ്റെറിലൂടെ അറിയിക്കുകയുണ്ടായി. മലയാളി താരങ്ങളായ ടോവിനോ തോമസ്, മഞ്ജു വാര്യർ, ബോളിവുഡ് താരം ശ്രദ്ധ കപൂർ, ശുഷ്‌മിത സെൻ, പ്രീതി സിന്റ, രവി തേജ തുടങ്ങി ഒരുപാട് താരങ്ങൾ ശക്തമായ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.