മോഹൻലാലിനും രക്ഷയില്ല; ഇരുട്ടിന്റെ രാജാവിനെ ഇരുട്ടിൽ തന്നെ അടിച്ചു മാറ്റി കള്ളൻ; വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ മഹാനടൻ, മോഹൻലാൽ നായകനായി 5 വർഷം മുൻപ് എത്തിയ മലയാള ചിത്രമാണ് ഒടിയൻ. 2018 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും സംവിധാനം ചെയ്തത് നവാഗതനായ ശ്രീകുമാർ മേനോനും ആയിരുന്നു. ഈ ചിത്രത്തിന് വേണ്ടി വമ്പൻ ഫിസിക്കൽ മേക്കോവറിനു മോഹൻലാൽ തയ്യാറായതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ ആണ് ഒടിയൻ എത്തിയത്. ആ സമയത്ത് ഇതിന്റെ പ്രൊമോഷന് വേണ്ടി ഒടിയൻ മാണിക്യൻ എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ പ്രതിമയും അണിയറ പ്രവർത്തകർ നിർമ്മിക്കുകയും കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാർ മേനോൻ സൂക്ഷിച്ചിരുന്ന ആ പ്രതിമകളിൽ ഒരെണ്ണം മോഹൻലാൽ ആരാധകൻ എന്നവകാശപ്പെടുന്ന ഒരു വ്യക്തി രാത്രി വന്ന് എടുത്ത് കൊണ്ട് പോകുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

https://www.facebook.com/vashrikumar/videos/871079723937424/

Advertisement

സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് പങ്ക് വെച്ചത്. പ്രതിമ കൊണ്ട് പോയ ആൾ, താൻ അത് എടുത്തു കൊണ്ട് പോയത് എന്തിനാണെന്ന് ശ്രീകുമാർ മേനോനെ വിളിച്ചറിയിക്കുകയും ചെയ്തു. തനിക്ക് നാട്ടിൽ ഒരു വിലയില്ല എന്നും, ഈ പ്രതിമ വീടിന് മുന്നിൽ കൊണ്ട് വെച്ചാൽ എങ്കിലും തന്നെ കുറച്ചു പേർ ശ്രദ്ധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിമ കൊണ്ട് പോകുന്നതെന്നുമാണ് അയാൾ പറയുന്നത്. ഏതായാലും അയാളുടെ സത്യസന്ധതയും എടുത്തു കൊണ്ട് പോകാൻ കാണിച്ച കഷ്ടപ്പാടും എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നും ശ്രീകുമാർ മേനോൻ വീഡിയോ പങ്ക് വെച്ചു കൊണ്ട് കുറിച്ചു. റിലീസ് സമയത്ത് ഏറെ വിമർശനങ്ങൾ നേരിട്ട ഈ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങളിൽ ഒന്നുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close