എ.ആര്‍ റഹ്മാന്റെയല്ല, ശ്യാമിന്റെ ഹൃദയത്തില്‍ പിറന്ന സി.ബി.ഐ തീം മ്യൂസിക്; വിവാദങ്ങളിൽ പ്രതികരിച്ചു സംഗീത സംവിധായകൻ..!

Advertisement

സൂപ്പർ ഹിറ്റായ സിബിഐ സിനിമ സീരിസിന്റെ അഞ്ചാം ഭാഗം ഒരുക്കുകയാണ് ഇപ്പോൾ സംവിധായകൻ കെ മധു. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് എസ് എൻ സ്വാമി ആണ്. സേതുരാമയ്യർ എന്ന ഇതിലെ നായക കഥാപാത്രം പോലെ തന്നെ സൂപ്പർ ഹിറ്റാണ് ആ കഥാപാത്രം സ്‌ക്രീനിൽ വരുമ്പോൾ ഉള്ള ഇതിന്റെ പശ്‌ചാത്തല സംഗീതവും. പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ആണ് ഇത് ഒരുക്കിയത്. എന്നാൽ കുറച്ചു ദിവസം മുൻപ്, ആ സംഗീതം ജനിച്ചത് എ ആർ റഹ്മാന്റെ വിരലുകളിൽ നിന്നാണ് എന്ന തരത്തിലുള്ള വാക്കുകൾ ചിത്രത്തിന്റെ രചയിതാവിന്റെ ഭാഗത്തു നിന്നുണ്ടാവുകയും അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഈ അടുത്തിടെ ഇറങ്ങിയ സിനിമാസംബന്ധിയായ ഒരു പുസ്തകത്തിലാണ് ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തെ കുറിച്ചുള്ള വിവാദപരമായ പരാമർശം ഉണ്ടായതു. ശ്യാമിന്റെ അസിസ്റ്റന്റ് ആയിരുന്ന ദിലീപ് എന്ന ഇന്നത്തെ എ ആർ റഹ്മാന്റെ വിരലുകളിലാണ് ആ സംഗീതം ആദ്യം പിറന്നത് എന്ന് തിരക്കഥാകൃത്തിനെ ഉദ്ധരിച്ചുകൊണ്ട് ആ പുസ്തകത്തിന്റെ രചയിതാവ് പറയുന്നു.

എന്നാൽ ഇതിനു എതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്യാം. സി ബി ഐയിലെ തീം മ്യൂസിക്ക് തന്റെ ഹൃദയത്തിന്റെ സൃഷ്ടിയാണ്, തന്റെ മാത്രം സൃഷ്ടി ആണ്, എന്തിനാണ് മറിച്ചൊരു പ്രചരണം നടക്കുന്നത് എന്നറിയില്ല എന്നും എൺപത്തിയഞ്ചു വയസ്സുള്ള ശ്യാം പറയുന്നു. റഹ്മാൻ തനിക്കു ഏറെ പ്രീയപ്പെട്ട കുട്ടി ആണെന്നും സംഗീത ജീവിതത്തിന്റെ ആരംഭ ഘട്ടത്തിൽ തനിക്കു തണലും തുണയുമായിരുന്ന പ്രിയ സുഹൃത്ത് ആർ കെ ശേഖറിന്റെ മകൻ അസാമാന്യ പ്രതിഭാശാലി ആണെന്നും ശ്യാം പറയുന്നു. തന്റെ പല ഗാനങ്ങളിലും ആദ്യകാലത്ത് കീബോർഡ് വായിച്ചിട്ടുണ്ട് അന്ന് ദിലീപ് ആയിരുന്ന റഹ്‌മാൻ എന്നും ശ്യാം പറയുന്നു. പക്ഷെ സിബിഐ തീം മ്യൂസിക് റഹ്മാന്റെ സൃഷ്ടിയല്ല എന്നുറപ്പിച്ചു പറയുകയാണ് ശ്യാം. ഒരു അവകാശ വാദമായി ദയവായി ഇതിനെ കാണരുത് എന്നും ഇതുപോലുള്ള വിവാദങ്ങൾ ഉയരുമ്പോൾ ശരിക്കും വേദന തോന്നുന്നു എന്നും അദ്ദേഹം പറയുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close