മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം നാളെ മുതൽ ആഗോള റിലീസ് ആയി എത്തുകയാണ്. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം ശ്രദ്ധ നേടിയതിനു പിന്നാലെ, ഇന്നലെ വൈകുന്നേരം ഇതിന്റെ ദുബായ് പ്രസ് മീറ്റും നടന്നു. അവിടെ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഇതിന്റെ ട്രൈലെർ പ്രദർശിപ്പിക്കുകയും ചെയ്തു. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു മലയാള ചിത്രത്തിന്റെ ട്രൈലെർ കൂടി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത് സിബിഐ 5 ന്റെ ആണ്.
പത്തു സെക്കന്റ് അവിടെ ഒരു പരസ്യം പദർശിപ്പിക്കുന്നതിനു ഏകദേശം പത്തു ലക്ഷം രൂപയോളമാണ് ചെലവ്. അതുകൊണ്ട് തന്നെ വമ്പൻ തുക മുടക്കി ആണ് സിനിമകളുടെ ടീസർ, ട്രൈലെർ എന്നിവ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്. പതിനേഴു വർഷത്തിന് ശേഷം വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ ആയി മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് എന്നതാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. അഖിൽ ജോർജ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
#CBI5THEBRAIN ! PROMO LIGHT UP ON @BurjKhalifa @CBI5TheBrain OPENS FROM MAY 1 WORLDWIDE.@mammukka @directorkmadhu pic.twitter.com/R6avHvg0Cg
— CBI 5 – The Brain (@CBI5TheBrain) April 29, 2022