സിബിഐ 5 ചിത്രീകരണം അടുത്ത മാസം മുതൽ; കൂടുതൽ വിവരങ്ങൾ പുറത്ത്..!

Advertisement

മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച, കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസ് ഏറെ ആരാധകരുള്ള മലയാള സിനിമാ സീരീസ് ആണ്. ആ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം 29 നു മുതൽ ആരംഭിക്കും. ഇപ്പോൾ തെലുങ്ക് ചിത്രം ഏജൻറ് ലെ പട്ടാള കഥാപാത്രം ചെയ്യാൻ ഹംഗറിയിലേക്ക് പോയ മമ്മൂട്ടി നവംബർ 2 നു ആണ് തിരിച്ചെത്തുക. ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യാൻ പോകുന്ന നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രത്തിൽ ജോയിൻ ചെയ്യും. അത് തീർത്തതിനു ശേഷമാണ് മമ്മൂട്ടി വീണ്ടും സേതുരാമയ്യർ എന്ന സിബിഐ കഥാപാത്രമായി വേഷമിടുക.

ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന പ്രത്യേക കൊലപാതക രീതിയെ അടിസ്ഥാനമാക്കി ഒരുക്കിയ കഥയാണ് ഈ അഞ്ചാം ഭാഗത്തിൽ എന്നും, ഇതോടെ സിബിഐ സീരിസ് അവസാനിക്കാൻ ആണ് സാധ്യത എന്നും റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരീസിലെ 4 ഭാഗങ്ങൾ. ഇതിൽ ഒന്നും മൂന്നും ഭാഗങ്ങൾ സൂപ്പർ ഹിറ്റുകളാണ്. 1989 ഇലാണ് ആദ്യ ഭാഗം പുറത്തു വന്നത്. ഇനി വരുന്ന അഞ്ചാം ഭാഗത്തിന് സംഗീതം ഒരുക്കുന്നത് ജെക്സ് ബിജോയ്‌യും ക്യാമറ ചലിപ്പിക്കുന്നത് അഖിൽ ജോര്ജും ആയിരിക്കും. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കാൻ പോകുന്നത്. ഇത് കൂടാതെ ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ ഭീഷ്മ പർവവും പുഴുവും ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close