![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/marakkar-arabikadalinte-simham-mohanlal-stills-photos-posters.jpg?fit=1024%2C592&ssl=1)
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയൽ ചെയ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി എന്ന അവകാശ വാദവുമായി മുസീബ മരക്കാര്‍ ആണ് ഇപ്പോൾ ഈ സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അടുത്ത മാസം 26-നാണ് ഈ ചിത്രം റിലീസിനൊരുങ്ങുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ, കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് പറയുന്നത്. ചരിത്രവും ഭാവനയും ഇടകലർത്തിയാണ് ഈ ചിത്രം കഥ പറയുന്നതെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. കോണ്ഫിഡന്റ് ഗ്രൂപിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ്ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവരും ഇതിന്റെ നിർമ്മാണ പങ്കാളികളാണ്.
മോഹൻലാൽ കൂടാതെ വന്‍ താര നിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി, തമിഴ് നടൻ അര്‍ജുന്‍ സര്‍ജ, മഞ്ജു വാര്യര്‍, പ്രഭു, മധു, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, അശോക് സെൽവൻ, ഫാസിൽ, ബാബുരാജ്, ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാർ, മാമുക്കോയ, നന്ദു തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അഞ്ചു ഭാഷകളിലായി ലോകത്തെ അൻപതിലധികം രാജ്യങ്ങളിൽ അയ്യായിരം സ്ക്രീനുകളിലായാണ് ഈ ചിത്രം റിലീസ് ചെയ്യുക. പ്രിയദർശൻ തന്നെ രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തിരുവും ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേലുമാണ്.