മരക്കാർ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി; കേന്ദ്രം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ മലയാള ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളം കണ്ട എക്കാലത്തെയും ഏറ്റവും വലിയ സിനിമയായ മരക്കാർ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി റിലീസ് കാത്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലമാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എത്തുന്ന ഈ ചിത്രം പുറത്തു വരാത്തത്. എന്നാൽ ഈ കാലയളവിൽ മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 3 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ ചിത്രം നേടിയെടുത്തു. അതിലൊന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രം എന്ന ബഹുമതി ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരിക്കുകയാണ് മരക്കാർ കുടുംബാംഗങ്ങൾ. ചിത്രത്തിന്റെ റിലീസ് അനുവദിക്കരുത് എന്നാണ് അവരുടെ ആവശ്യം.

സിനിമയിൽ കുഞ്ഞാലി മരക്കാരുടെ ജീവിതകഥ വളച്ചൊടിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഈ ഹർജിയിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകി കഴിഞ്ഞു. കുഞ്ഞാലി മരക്കാരുടെ പിന്തുടർച്ചക്കാരിലുൾപ്പെട്ട മുഫീദ അരാഫത്ത് മരക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഇപ്പോൾ വന്നിരിക്കുന്ന നിർദേശം. ഈ സിനിമയുടെ ടീസറിൽ നിന്ന് കുഞ്ഞാലി മരക്കാരുടെ ജീവിതവും കാലവും വളച്ചൊടിച്ചുള്ള ചിത്രീകരണമാണെന്ന് ഉണ്ടായതെന്ന് മനസ്സിലാക്കിയെന്നും, അതുകൊണ്ട് തന്നെ ഇത് മരക്കാർ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണിതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 17-ന് പരാതി നൽകിയിട്ടും സർക്കാർ നടപടിയെടുത്തില്ല എന്നു പറയുന്ന ഹർജിക്കാർ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നൽകിയ പരാതി കേന്ദ്ര മന്ത്രാലയത്തിനു കൈമാറിയെന്ന് അറിയിച്ചിരുന്നെന്നും പറഞ്ഞു. പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close