സുശാന്ത് സിങ്ങിന്റെ ആത്മഹത്യ; കരൺ ജോഹറിനും സൽമാൻ ഖാനുമെതിരെ കേസ്..!

Advertisement

രണ്ടു ദിവസം മുൻപാണ് പ്രശസ്ത ബോളിവുഡ് താരമായ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച സുശാന്ത് കടുത്ത വിഷാദ രോഗത്തിലൂടെ കടന്നു പോവുകയായിരുന്നു എന്നും അതിനു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതിനോടൊപ്പം തന്നെ, ബോളിവുഡിലെ ചില വമ്പന്മാർ സുശാന്തിനെ മനപ്പൂർവം ഒതുക്കാനും ഒഴിവാക്കാനും ശ്രമിച്ചുവെന്നും, അതാണ് സുശാന്തിനെ കടുത്ത വിഷാദ രോഗത്തിലേക്കും പിന്നീട് മരണത്തിലേക്കും തള്ളി വിട്ടതെന്നു ദേശീയ അവാർഡ് ജേതാവായ നടി കങ്കണ റണൗട്ട്, സംവിധായകൻ ശേഖർ കപൂർ തുടങ്ങി ഒരുപാട് പേര്‌ വെളിപ്പെടുത്തുകയും ചെയ്തു. സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറിന്റെ പേരാണ് അതിൽ ഏറ്റവും മുന്നിൽ കേട്ടത്. കരൺ ജോഹറിനും അതുപോലെ ഒരിക്കൽ സുശാന്തിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച നടി ആലിയ ഭട്ടിനും എതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

Advertisement

എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം സുശാന്ത് സിങ് രാജ്പുത്ൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകൻ കേസ് കൊടുത്തിരിക്കുന്നത് കരൺ ജോഹറിനും ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും എതിരെയാണ്. ഇവർക്കൊപ്പം സംവിധായകൻ സഞ്ജയ് ലീല ബൽസലി, നിർമ്മാതാവ് ഏക്ത കപൂർ എന്നിവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുണ്ട്. അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് സെക്ഷൻ 306, 109, 504, 506 എന്നീ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ ബീഹാർ മുസാഫർപൂർ കോടതിയിൽ പരാതി കൊടുത്തിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവർ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി കേസ് കൊടുത്ത അഭിഭാഷകൻ സുധീർ പറയുന്നു. സുശാന്തിന്റെ അവസാനം പുറത്തിറങ്ങിയ, സൂപ്പർ ഹിറ്റായ ചിച്ചോരെയ്ക്ക് ശേഷം, ഏഴ് സിനിമകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നതായും എന്നാൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആ സിനിമകളെല്ലാം അദ്ദേഹത്തിന് ചില ബോളിവുഡ് വമ്പന്മാരുടെ ഇടപെടൽ മൂലം നഷ്ടമായെന്നും കോണ്ഗ്രസ് നേതാവ് സഞ്ജയ് നിരുപം തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു. ഒപ്പു വെച്ച സിനിമകൾ സുശാന്തിന് നഷ്ടമായത്, സിനിമാ മേഖലയിലെ നിഷ്ഠൂരത പ്രവർത്തിക്കുന്ന തലമാണ് കാണിച്ചു തരുന്നത് എന്നും ഇതാണ് പ്രതിഭാശാലിയായ ഒരു നടനെ ഇല്ലാതാക്കിയതിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close