ദൃശ്യ വിസ്മയം തീർത്തു കാർബൺ സോങ്..

Advertisement

ഫഹദ് ഫാസിലിനെ നായകനാക്കി വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ക്യാമെറാമാനായ വേണു ഒരുക്കിയ ഈ ചിത്രം ഈ മാസം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വേണു തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഈ ചിത്രത്തിന്റെ ട്രെയിലറിനും അത് പോലെ ആദ്യത്തെ സോങ് വിഡിയോക്കും ഗംഭീര സ്വീകരണം ആണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ രണ്ടാമത്തെ സോങ് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . ദൂരെ ദൂരെ എന്ന് തുടങ്ങുന്ന ഈ ഗാനം ഇപ്പോൾ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. അതി മനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും സംഗീതജ്ഞനുമായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. അദ്ദേഹം ഈണം നൽകിയ രണ്ടാമത്തെ മലയാള ചിത്രമാണ് കാർബൺ. അതുപോലെ ഈ ചിത്രത്തിലെ മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത് ബോളിവുഡിൽ നിന്നുള്ള, മലയാളി ക്യാമെറാമാനായ കെ യു മോഹനൻ ആണ്. മണികണ്ഠൻ ആചാരി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഷറഫുദ്ധീൻ, നെടുമുടി വേണു, വിജയ രാഘവൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പോയട്രി ഫിലിംസിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. ഗാനങ്ങളും ട്രെയ്‌ലറും വമ്പൻ പ്രേക്ഷക പ്രീതി നേടിയതോടെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം എത്തി കഴിഞ്ഞു എന്ന് തന്നെ പറയാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close