കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ലൂസിഫർ മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആണ്. മലയാള സിനിമയിൽ ഇതുവരെ 100 കോടിക്ക് മുകളിൽ തീയേറ്റർ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. അതിൽ പുലി മുരുകൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേൾഡ് വൈഡ് ഗ്രോസ് നേടിയ ചിത്രമാണ് ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. കഴിഞ്ഞ വർഷം ഗൾഫിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും മലയാളത്തിൽ നിന്ന് ആദ്യമായി അമ്പതു കോടി രൂപയുടെ ഓവർസീസ് കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിയും ലൂസിഫറിന് അവകാശപ്പെട്ടത് ആണ്.
മലയാളികളിൽ നിന്നും മാത്രമല്ല, തമിഴരിൽ നിന്നും തെലുങ്ക് സംസ്ഥാനത്തു നിന്നും നോർത്ത് ഇന്ത്യയിൽ നിന്നുമൊക്കെ ഈ ചിത്രവും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ഗംഭീര പ്രകടനം കൊണ്ട് മോഹൻലാലും പ്രശംസയേറ്റു വാങ്ങിയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രം കണ്ട പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവും രചയിതാവും ആയ സഞ്ജയ് ഗുപ്ത ആണ് ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയത്.
ലൂസിഫർ ഗംഭീരം ആയെന്നും സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സുകുമാരനും അഭിനേതാക്കൾ എന്ന നിലയിൽ മോഹൻലാൽ, വിവേക് ഒബ്‌റോയ് എന്നിവരും അതിഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. കാന്റെ, സിന്ദാ, ഷൂട്ട് ഔട്ട് അറ്റ് വാഡാല, കാബിൽ തുടങ്ങി പന്ത്രണ്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സഞ്ജയ് ഗുപ്ത അത്ര തന്നെ ചിത്രങ്ങൾ രചിച്ചിട്ടും ഉണ്ട്. ഏഴു ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള ആളാണ് സഞ്ജയ് ഗുപ്ത.
#JustWatched LUCIFER (Malayalam) really enjoyed it.
— Sanjay Gupta (@_SanjayGupta) January 12, 2020
What an assured directorial debut by Prithviraj Sukumaran who is himself an accomplished actor/star.
Mohanlal gives a fantastic performance as usual.@vivekoberoi as the villain is pure evil.
Sunday morning wasool.