ബോളിവുഡ് താരങ്ങളുടെ ശല്യം; നമ്പർ മാറ്റി രാജമൗലി മുങ്ങി

Advertisement

ബാഹുബലിയുടെ വമ്പൻ വിജയം ഇന്ത്യൻ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ്. ഒരു സൗത്ത് ഇന്ത്യൻ സിനിമ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായി മാറുമെന്ന് സ്വപനത്തിൽ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല.

ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം സംവിധായകൻ എസ്. എസ് രാജമൗലിയുടെ പിന്നാലെയാണ് സിനിമാ താരങ്ങൾ.

Advertisement

‌ബോളിവുഡ് താരങ്ങൾ അടക്കം രാജമൗലിയുടെ സിനിമയിൽ ചാൻസിനായി വിളിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

താരങ്ങളുടെ ശല്യം സഹിക്കവയ്യാതെ രാജമൗലി പഴയ ഫോൺ നമ്പർ ഒഴിവാക്കി ഒളിവിൽ ആണത്രേ.

‌രാജമൗലിയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആമിർ ഖാനും ഷാരുഖ് ഖാനും അടക്കമുള്ള വമ്പൻ താരങ്ങൾ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചതാണ്. ആർക്കൊപ്പം ആയിരിക്കും രാജമൗലിയുടെ അടുത്ത സിനിമ എന്ന ആകാംഷയിലാണ് സിനിമ ലോകം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close