തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ ബോളിവുഡിലെയും ഹോളിവുഡിലെയും സാങ്കേതിക പ്രവർത്തകർ

Advertisement

മലയാള സിനിമയിൽ ഒരുക്കാലത് വിസ്മയങ്ങൾ സൃഷ്ട്ടിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. ആകാശഗംഗ, കരുമാടികുട്ടൻ, അത്ഭുതദീപ്, അതിശയൻ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിലകൊള്ളുന്നു. ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. വിനയൻ ഇപ്പോൾ വലിയ ബഡ്ജറ്റിൽ ഒരു ചരിത്ര സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. 19ആം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നായി മാറാൻ പോകുന്ന ചിത്രം നിർമ്മിക്കുന്നത് ഗോപുലം ഗോപാലനാണ്. മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗല്ഭരായ സാങ്കേതിക വിദക്ധർ ആയിരിക്കും 19ആം നൂറ്റാണ്ട് എന്ന ചിത്രത്തിനായി വരുന്നത്. 1800കളിലെ തീരുവിതാംകൂറിന്റെ ചരിത്രവും ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചരിത്ര പുരുഷൻമാരുടെയും ധീരവനിതകളുടെയും ഉദ്വഗജനകമായ ജീവിത മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൗത്ത് ഇന്ത്യയിലെ മുൻനിര താരങ്ങൾ ചിത്രത്തിൽ ഭാഗമാവുകയും വൈകാതെ തന്നെ സിനിമയുടെ കാസ്റ്റ് പുറത്തുവിടും എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കോൾ അടുത്തിടെ പുറത്തുവിടുകയുണ്ടായി. മലയാള സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കാര്യത്തിൽ വിനയൻ എന്നും മുന്നിൽ തന്നെയാണ്. 15 വർഷങ്ങൾക്ക് മുമ്പ് മൂന്നൂറിലധികം കുഞ്ഞന്മാരെ അണിനിരത്തി വിനയൻ വലിയ ക്യാൻവാസിൽ ഒരുക്കിയ അത്ഭുതദ്വീപ് കേരളക്കരയിൽ അത്ഭുതം സൃഷ്ട്ടിച്ച ചിത്രം തന്നെയായിരുന്നു. ഗിന്നസ് ബുക്കിൽ ഇടം നേടിയ മലയാളം ചിത്രം കൂടിയാണ് അത്ഭുതദ്വീപ്. ഇപ്പോഴത്തെ സാങ്കേതിക മികവുകൾ പൂർണമായി ഉപയോഗിച്ചാൽ 19ആം നൂറ്റാണ്ട് ഒരു ദൃശ്യ വിസ്മയമായി ഒരുക്കുവാൻ വിനയന് സാധിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close