സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്നു…

Advertisement

മലയാള സിനിമയിൽ അഭിനയിക്കാൻ വീണ്ടും സണ്ണി ലിയോൺ എത്തുന്നു. സാധാരണയായി കണ്ടുവരാറുള്ളതുപോലെ ഐറ്റം ഡാൻസും ആയിട്ടല്ല ഇത്തവണ മലയാളികളുടെ പ്രിയപ്പെട്ട താരം എത്തുന്നത്. വളരെ പ്രാധാന്യമുള്ള നായിക കഥാപാത്രമായി തന്നെയാണ് സണ്ണി ലിയോൺ പുതിയ മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇക്കിഗായ് മോഷൻ പിച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം മധുര രാജയിൽ സണ്ണി ലിയോൺ ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹ മുന്തിരി വാറ്റിയ എന്ന ഗാനത്തിനും സണ്ണി ലിയോണിന്റെ പ്രകടനത്തിനും ലഭിച്ചത്. മലയാളം അടക്കമുള്ള ഒന്നിലധികം വരുന്ന ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപ്രതീക്ഷിതമായ കാസ്റ്റിംഗോട് കൂടിയുള്ള ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. കുഞ്ചാക്കോ ബോബനെ നായകനാക്കി കുട്ടനാടൻ മാർപാപ്പ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീജിത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വളരെ ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് സണ്ണിലിയോൺ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു.

സണ്ണി ലിയോണിനെ കൂടാതെ ദക്ഷിണേന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഷീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും.ഉദയ് സിംഗ് മോഹിതാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ നിരവധി ടെക്നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയെന്ന നിലയിൽ സണ്ണിലിയോണിന് കേരളത്തിൽ വലിയ ആരാധകവൃന്ദം ഉണ്ട്. താരം കേരളത്തിൽ ഉദ്ഘാടനത്തിനും പൊതു പരിപാടികൾക്കും മറ്റും പങ്കെടുക്കാൻ എത്തുമ്പോൾ നിരവധി യുവതിയുവാക്കളാണ് ഒത്തു കൂടറുള്ളത്. താരത്തിന് ലഭിക്കുന്ന ഈ ജനപിന്തുണ ചിത്രത്തിന്റെ വിജയത്തിനുവലിയ സഹായകമാകുമെന്ന് അണിയറ പ്രവർത്തകർ കരുതുന്നു. കേരളത്തിൽ ഉള്ളതുപോലെ മറ്റ് ഇൻട്രസ്റ്റികളിലും സണ്ണി ലിയോണിന് വലിയ ആരാധകൻ കൂട്ടം തന്നെയുണ്ട്. താരം ആദ്യമായി ഒരു മലയാള ചിത്രത്തിൽ നായികയായി എത്തുമ്പോൾവളരെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close