ലോകത്ത് ഒരു നടനും ഇങ്ങനെ ചെയ്യില്ല; മോഹൻലാലിനെ കെട്ടി പിടിച്ചു കരഞ്ഞ് ബോളിവുഡ് താരം

Advertisement

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഹിസ്റ്റോറിക്കൽ ഡ്രാമയാണ് കാലപാനി. കാലപാനിയിലെ ഒരു സീനിൽ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചു പ്രിയദർശൻ പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാലപാനിയിൽ ഷൂസ് നക്കുന്ന ഒരു രംഗം ഡ്യുപ്പിന്റെ സഹായം ഇല്ലാതെയും യാതൊരു അഡ്ജസ്റ്റ്മെന്റും കൂടാതെ മോഹൻലാൽ ചെയ്യുകയായിരുന്നു എന്ന് പ്രിയദർശൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. ലോകത്ത് ഒരു നടനും ഇങ്ങനെ ചെയ്യില്ല എന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തു. വളരെ ചലഞ്ചിങ് ആയിട്ടുള്ള ഒരു രംഗം യാതൊരു മടിയും കൂടാതെ ഏറെ ആവേശത്തോട് കൂടി താൻ തന്നെ ചെയ്യാമെന്ന് മോഹൻലാൽ ഷൂട്ടിംഗ് സമയത്ത് പറഞ്ഞിരുന്നു എന്ന് പ്രിയദർശൻ വ്യക്തമാക്കി.

മോഹൻലാലിന്റെ പ്രകടനം കണ്ട് ഒരു ബോളിവുഡ് താരം മോഹൻലാലിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു എന്ന് പ്രിയദർശൻ പറയുകയുണ്ടായി. കാലപാനിയിൽ ജെയ്ലർ മിർസ ഖാൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ അമരീഷ് പുരിയാണ് മോഹൻലാലിന്റെ പ്രകടനം കണ്ട് ഞെട്ടുകയും ഷോട്ട് കഴിഞ്ഞപ്പോൾ കരഞ്ഞു കൊണ്ട് കെട്ടിപിടിക്കുകയും ചെയ്തത്. ഒരു സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എന്ത് ചെയ്യുവാൻ മടിയില്ലാത്ത നടനാണ് മോഹൻലാൽ എന്ന് പ്രിയദർശൻ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. കംപ്ലീറ്റ്ലി ഡെഡിക്കേറ്റഡ് അപ്പ്രോച്ചാണ് മോഹൻലാൽ എന്ന നടനെ വ്യത്യസ്തമാക്കുന്നതെന്ന് പ്രിയദർശൻ വ്യക്തമാക്കി. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം തീയറ്ററുകൾ തുറന്നാൽ ഉടൻ തന്നെ റിലീസ് പ്രതീക്ഷിക്കാം. പ്രണവ് മോഹൻലാൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അർജ്ജുൻ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close