ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച ഡാൻസർമാറിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിൽ തുടക്കം കുറിച്ച കാലം മുതൽ ഡാൻസർ എന്ന നിലയിൽ ഹൃത്വിക് റോഷന് വലിയ തോതിൽ ആരാധക പിന്തുണയുണ്ട്. വളരെ അനായാസമായാണ് അദ്ദേഹം നൃത്തത്തിൽ ഓരോ ചുവടുകളും വെക്കാറുള്ളത്. ബോളിവുഡിൽ ഡാൻസിന്റെ കാര്യത്തിൽ ഒരു മുൻനിര താരവും അദ്ദേഹത്തിന് ഭീഷണി ഇല്ല എന്നതാണ് സത്യം. നല്ല നർത്തകരെ പിന്തുണക്കുകയും മുന്നോട്ട് കൊണ്ടുവരുന്ന കാര്യത്തിലും താരം സമയം കണ്ടെത്താറുണ്ട്. ടിക് ടോക്കിൽ വന്ന വിഡിയോയിലെ നർത്തകനെ തേടിയാണ് ഇപ്പോൾ ഹൃത്വിക് അലയുന്നത്. ടിക്ക് ടോക്ക് വിഡിയോ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ഇത്രെയും അനായാസമായി എയർ വർക്ക് ചെയ്യുന്ന ഒരു വ്യക്തിയെ കണ്ടട്ടില്ല എന്ന് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.
ഷാഷ് എന്ന വ്യക്തിയാണ് ഈ വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്. ഹൃത്വിക് റോഷനെയും പ്രഭു ദേവയെയും പോസ്റ്റിൽ മെൻഷൻ ചെയ്യുവാൻ ഷാഷ് മറന്നില്ല. വിഡിയോ കണ്ട ഹൃത്വിക് റോഷൻ റീട്വീറ്റ് ചെയ്ത് തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്യുകയായിരുന്നു. ആരാണ് ഇദ്ദേഹം എന്നും ഹൃത്വിക് തന്റെ പോസ്റ്റിൽ ചോദിക്കുന്നുണ്ട്. ഹിന്ദിയിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങൾക്ക് വേണ്ടിയാണ് യുവാവ് ചുവടുകൾ വെച്ചിരിക്കുന്നത്. മൈക്കിൾ ജാക്സന്റെ ഏറ്റവും പ്രശസ്തമായ ഡാൻസ് സ്റ്റെപ്പുകൾ വളരെ അനായാസമായി യുവാവ് ചെയ്തിരിക്കുകയാണ്. ഹൃത്വിക് റോഷന് എത്രെയും പെട്ടന്ന് യുവാവിനെ കാണാൻ സാധിക്കട്ടെ എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Watch till end. Last video made me compile his videos. Please make him famous 🙏🏻@iHrithik @PDdancing pic.twitter.com/MJvBqUFLX5
— Shash (@pokershash) January 12, 2020