കമ്മാര സംഭവത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി ബോബി സിംഹ; ചിത്രം വിഷുവിനു തീയേറ്ററുകളിലേയ്ക്ക്…

Advertisement

നേരം എന്ന അൽഫോൻസ് പുത്രന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിൽ തന്റെ സാന്നിധ്യം അറിയിച്ച ബോബി സിംഹ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ്. 2013 ൽ പുറത്തിറങ്ങി വിജയം കൈവരിച്ച നേരം, നടീ നടന്മാരുടെ പ്രകടനത്താലും വ്യത്യസ്ത അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രം ആയ വട്ടി രാജയെ തന്റെ സ്വദസിദ്ധമായ പ്രകടനം കൊണ്ട് ശ്രദ്ധേയമാക്കാൻ ബോബി സിംഹയ്ക്ക് കഴിഞ്ഞിരുന്നു. പിസ്സ, കാതലിൽ സൊതപ്പുവത് എപ്പടി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ബോബി സിംഹ ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ അവാർഡിനും അർഹൻ ആയി. സുഹൃത്തും സംവിധായകനും ആയ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർത്തണ്ട എന്ന ചിത്രത്തിലൂടെയാണ് മികച്ച സഹ നടനുള്ള ദേശീയ അവാർഡ് അദ്ദേഹം കരസ്ഥമാക്കിയത്.

തമിഴ് ചിത്രങ്ങളുടെ തിരക്കുകളിൽ നിന്നുമാണ് ബോബി സിംഹ മലയാളത്തിലേക്ക് എത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായകനായി എത്തുന്നത് ദിലീപ് ആണ്. ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ ആദ്യമായി തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥും മലയാളത്തിലേക്ക് എത്തുന്നു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മറ്റു ചിത്രങ്ങൾ ഒഴിവാക്കി മലയാളത്തിലേക്ക് ബോബി സിംഹയെ പോലെ പ്രോമിസിംഗ് ആയ ഒരു നടൻ എത്തിയത് തന്നെ ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ വൻ ചലനം ഉണ്ടാക്കി മുന്നേറുകയാണ്. ചിത്രം വിഷു റിലീസ് ആയി തീയറ്ററുകളിലേക്ക് എത്തും

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close