ഞങ്ങൾ തിരക്കഥ എഴുതിയ 11 സിനിമകൾ എടുത്തു നോക്കിയാലും അതിലെ ഏറ്റവും വലിയ അപൂർണ്ണതയായിരിന്നു മമ്മൂക്കയില്ലാത്ത ഒരു സിനിമ; മനസ്സ് തുറന്നു ബോബി- സഞ്ജയ് ടീം..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രമാണ് വൺ. അല്പം കൂടി ചിത്രീകരണം ബാക്കിയുള്ള ഈ ചിത്രം അടുത്ത വർഷം തീയേറ്ററിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ രചിച്ച ചിത്രം കൂടിയാണ് വൺ എന്ന പ്രത്യേകതയും ഇതിനുണ്ട്. തങ്ങൾ മമ്മൂക്കയെ വെച്ച് പണ്ടൊരു ചിത്രം പ്ലാൻ ചെയ്തെങ്കിലും അത് നടന്നില്ല എന്നും തങ്ങൾ തിരക്കഥ എഴുതിയ പതിനൊന്നു സിനിമകൾ എടുത്തു നോക്കിയാൽ അതിലെ ഏറ്റവും വലിയ അപൂർണ്ണതയായിരിന്നു മമ്മൂക്കയില്ലാത്ത ഒരു സിനിമ എന്നും ബോബി – സഞ്ജയ് ടീം പറയുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാരമാണ് വൺ എന്ന സിനിമയിലൂടെ തങ്ങൾക്കു ലഭിച്ചത് എന്നും അവർ കൂട്ടിച്ചേർത്തു. പന്ത്രണ്ടു വയസ്സിൽ ആദ്യമായി മമ്മുക്കയെ കാണുമ്പോൾ അദ്ദേഹം കാണിച്ച സ്നേഹവും പരിഗണനയും ഇപ്പോഴും അദ്ദേഹം തരുന്നുണ്ട് എന്നും ബോബി പറഞ്ഞു. മമ്മുക്ക ചെയ്യാത്ത കഥാപാത്രങ്ങളില്ല എന്നും അദ്ദേഹം നമ്മുടെ സ്വകാര്യ അഹങ്കാരമാണെന്നും സഞ്ജയ് പറയുന്നു.

ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ എന്നിവരാണ്. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്. കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള, കേരളാ മുഖ്യമന്ത്രിയായ കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിന്റെ ടീസറുകൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close