![](https://i0.wp.com/onlookersmedia.com/wp-content/uploads/2019/04/mohanlal-wedding-photos.jpg?fit=1024%2C592&ssl=1)
മലയാള സിനിമയിലെ പ്രശസ്‌ത സംവിധായകരിൽ ഒരാളായ ബോബൻ സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ബോബൻ സാമുവൽ ഇന്നലെ മോഹൻലാലിന്റെ 31 ആം വിവാഹ വാർഷിക ദിനത്തിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് വൈറൽ ആവുന്നത്. കടുത്ത മോഹൻലാൽ ആരാധകൻ ആയ താൻ ലാലേട്ടന്റെ കല്യാണത്തിന്റെ അന്ന്, മുപ്പത്തിയൊന്ന് വർഷങ്ങൾക്കു മുൻപ്, വിളിക്കാതെ പോയി സദ്യ ഉണ്ട രസകരമായ ഓർമയാണ് ബോബൻ സാമുവൽ പങ്കു വെച്ചത്. ട്രിവാൻഡ്രം സുബ്രഹ്മണ്യം ഹാളിൽ വെച്ചായിരുന്നു മോഹൻലാൽ സൂചിത്രയെ വിവാഹം കഴിച്ചത്. താൻ അന്നുണ്ട സദ്യയുടെയും 31 ആം വാർഷികം എന്നാണ് ബോബൻ സാമുവൽ രസകരമായ രീതിയിൽ പറഞ്ഞത്.
ജനപ്രിയൻ എന്ന ജയസൂര്യ ചിത്രം ഒരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ബോബൻ സാമുവൽ പിന്നീട്, റോമൻസ്, ഹാപ്പി ജേർണി, ഷാജഹാനും പരീകുട്ടിയും , വികട കുമാരൻ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന്റെ 31 ആം വിവാഹ വാർഷികം ഇന്നലെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു.