ബ്ലോക്ക്ബസ്റ്റർ ചിത്രം നിറം റീ റിലീസ് ചെയ്യുന്നു; ചാക്കോച്ചന്റെ ജന്മദിനം ആഘോഷമാക്കാൻ ആരാധകർ..!

Advertisement

ഇരുപതു വർഷം മുൻപ് മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രമാണ് നിറം. പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ വിജയമായി എന്ന് മാത്രമല്ല കുഞ്ചാക്കോ ബോബൻ എന്ന നടനെ താര പദവിയിലേക്ക് ഉയർത്തുന്നതിലും നിർണ്ണായക പങ്കു വഹിച്ച ചിത്രമാണ്. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം രചിച്ച ഈ ചിത്രം നിർമ്മിച്ചത് ജോണി സാഗരിക ആയിരുന്നു. ഇതിലെ ഗാനങ്ങൾ എല്ലാം അന്നത്തെ യുവ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ശുക്രിയ സോങ്, മിഴിയറിയാതെ, പ്രായം നമ്മിൽ, തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളെ ഹരം കൊള്ളിക്കുന്ന ഗാനങ്ങൾ ആണ്. വിദ്യ സാഗർ ഈണം പകർന്ന ഇതിലെ ഗാനങ്ങൾ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയും ബിച്ചു തിരുമലയും ആണ്.

ഇപ്പോഴിതാ ഇരുപതു വർഷങ്ങൾക്കു ശേഷം ഈ കുഞ്ചാക്കോ ബോബൻ ചിത്രം റീ റിലീസ് ചെയ്യുകയാണ്. ഈ വരുന്ന ഒക്ടോബർ 27 നു കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നിറം റീ റിലീസ് ചെയ്യുന്നത്. ആലപ്പുഴ റൈബാൻ തിയേറ്ററിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ആ ദിവസത്തെ വരുമാനം ഉപയോഗിക്കുന്നത് ഒരു കാൻസർ രോഗിയെ സഹായിക്കാൻ കൂടിയാണ്. രാവിലെ ഏഴരക്കാണ് ഒക്ടോബർ 27 ഞായറാഴ്ച ഈ ചിത്രത്തിന്റെ ഷോ നടക്കുക. തങ്ങളുടെ പ്രീയപ്പെട്ട ചാക്കോച്ചന്റെ ജന്മദിനം ആഘോഷമാക്കാനും അതിലൂടെ ഒരു രോഗിക്ക് സഹായം എത്തിക്കാനും ഉള്ള ശ്രമത്തിലാണ് കുഞ്ചാക്കോ ബോബൻ ആരാധകർ.

Advertisement

ശാലിനി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ജോമോൾ, ദേവൻ, ലാലു അലക്സ്, ബോബൻ ആലുമ്മൂടൻ, അംബിക, ബിന്ദു പണിക്കർ, കെ പി എ സി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. പി സുകുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ രാജഗോപാൽ ആണ്. 1999 ഇൽ കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച ഈ ചിത്രം ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിന്റെയും സംഗീതത്തിന്റെയും നിറം ചാർത്താൻ ഒരുങ്ങുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close