ആ വേഷം ചെയ്യാൻ കഴിഞ്ഞില്ലലോ എന്ന വിഷമം മാത്രമേ അച്ഛനുണ്ടായിരുന്നുള്ളു; കുതിരവട്ടം പപ്പു ഏറെയാഗ്രഹിച്ച ആ കഥാപാത്രമേതെന്നു വെളിപ്പെടുത്തി മകൻ

Advertisement

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ ഹാസ്യ താരങ്ങളിലൊരാളായിരുന്നു അന്തരിച്ചു പോയ നടൻ കുതിരവട്ടം പപ്പു. ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഈ നടൻ പറഞ്ഞ പല ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് കാണാപ്പാഠമാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയൊക്കെ ഒട്ടേറെ ഗംഭീര ഹാസ്യ കഥാപാത്രങ്ങളെയാണ് പപ്പു നമ്മുക്ക് സമ്മാനിച്ചത്. 1960 കളിൽ സിനിമയിലെത്തിയ അദ്ദേഹം അഭിനയ ചില സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് പൂച്ചക്കൊരു മൂക്കുത്തി, മുത്താരം കുന്നു പി ഓ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ഓടരുതമ്മാവാ ആളറിയാം, ടി പി ബാലഗോപാലൻ എം എ, ആര്യൻ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, മിന്നാരം, നാടുവാഴികൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വന്ദനം, ആമിന ടൈലേഴ്സ്, വിയറ്റ്നാം കോളനി, മിഥുനം, മണിച്ചിത്രത്താഴ്, ഏകലവ്യൻ, പിൻഗാമി, ദി കിംഗ്, ആറാം തമ്പുരാൻ, നരസിംഹം എന്നിവ. എന്നാൽ തന്റെ നാല് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്യാൻ സാധിക്കാതെ ഇരുന്നതിൽ മാത്രമേ അദ്ദേഹം സങ്കടപ്പെട്ടിട്ടുള്ളു എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ മകനും ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ നടന്മാരിലൊരാളുമായ ബിനു പപ്പു.

അത് സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലെ കലാഭവൻ മണി ചെയ്ത വേഷമാണ്. ആദ്യം ആ കഥാപാത്രം ചെയ്യാൻ ക്ഷണിച്ചത് പപ്പുവിനെ ആണ്. എന്നാൽ അതിന്റെ ലൊക്കേഷനിൽ എത്തിയ അദ്ദേഹത്തിന് സുഖമില്ലാതെ വരികയും ആ കഥാപാത്രം ചെയ്യാനാവാതെ പോവുകയുമായിരുന്നു എന്ന് മകൻ പറയുന്നു. അതിനു മുൻപ് വന്ന സുന്ദര കില്ലാഡി ചെയ്യുന്ന സമയത്താണ് അച്ഛന് ന്യൂമോണിയ വന്നതെന്നും അതിനു ശേഷം യാത്ര ചെയ്യരുത് എന്ന് ഡോക്ടർമാർ കർശനമായി നിർദേശം നൽകുകയും ചെയ്തിരുന്നു എന്നും ബിനു പറഞ്ഞു. പക്ഷെ സമ്മർ ഇൻ ബത്‌ലഹേമിലെ ആ കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹിച്ചാണ് അദ്ദേഹം ഊട്ടിയിൽ എത്തിയത് എങ്കിലും അത് നടക്കാതെ പോയി. അതോർത്തു മാത്രമേ അച്ഛൻ തന്റെ അഭിനയ ജീവിതത്തിൽ സങ്കടപ്പെടുന്നത് കണ്ടിട്ടുള്ളു എന്നും ബിനു മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പങ്കു വെക്കുന്നു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close