![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/11/bilal-odiyan-movie.jpg?fit=1024%2C592&ssl=1)
2018 മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ്. സൂപ്പർതാരങ്ങളുടെ അടക്കം വമ്പൻ സിനിമകളാണ് 2018ൽ തിയറ്ററിലെത്തുന്നത്. മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ, മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ എന്നിവയാണ് ഈ ലിസ്റ്റിലെ പ്രമുഖർ.
മോഹൻലാൽ നായകനാകുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ ഈ സിനിമയിൽ എത്തുന്നത്. ഒടിയന് വേണ്ടി 15 കിലോയോളം കുറച്ച് ചെറുപ്പക്കാരനായും ഈ സിനിമയിൽ മോഹൻലാൽ എത്തുന്നു. 30 കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ 2018 ആദ്യം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സിനിമ ലോകത്ത് നിന്ന് ലഭിക്കുന്ന വാർത്തകൾ. ബിഗ് ബിയുടെ രണ്ടാം ഭാഗം ആയി ഒരുങ്ങുന്ന ചിത്രം അനൗൺസ് ചെയ്ത നാൾ മുതൽ സിനിമ പ്രേക്ഷകരുടെ ഇടയിലും ആരാധകരുടെ ഇടയിലും വലിയ വാർത്തയാണ് സൃഷ്ടിച്ചത്. സംവിധായകനായ അമൽ നീരദ് തന്നെയാണ് ബിലാൽ നിർമ്മിക്കുന്നത്.
ഈ രണ്ട് വമ്പൻ ചിത്രങ്ങളും തിയറ്ററുകളിലെത്തുമ്പോൾ ആരാകും വിജയി എന്ന കാണാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്.