നിങ്ങളെന്താണ് സംയുക്ത വർമയെ അഭിനയിക്കാൻ വിടാത്തത് ; ചോദ്യം കേട്ട് പകച്ച ബിജു മേനോൻ ചെയ്തത്..!

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. നായകനായും സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ചിട്ടുള്ള ഈ താരം ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന എം ടി ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അതോടൊപ്പം തെലുങ്കിലും ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബിജു മേനോൻ. മലയാളത്തിലും ബിജു മേനോൻ നായകനായി ഒരുങ്ങുന്നത് ഒട്ടേറെ ചിത്രങ്ങളാണ്. ഇപ്പോഴിതാ, താൻ ഓർഡിനറി എന്ന ചിത്രത്തിൽ പാലക്കാടൻ സ്ലാങ് ഉപയോഗിച്ചതിന് കാരണമായ രസകരമായ അനുഭവം പങ്കു വെക്കുകയാണ് അദ്ദേഹം. റേഡിയോ മംഗോ സ്പോട് ലൈറ്റിലാണ് അദ്ദേഹ ഈ അനുഭവം പങ്കു വെച്ചത്. മുല്ല എന്ന ലാൽജോസ് ചിത്രത്തിന്റെ സെറ്റിൽ നിന്ന് അട്ടപ്പാടിയിലേക്ക് ഉള്ള യാത്രയിലാണ് ആ സംഭവം നടക്കുന്നത്. അട്ടപ്പാടിയിലേക്ക് ബിജു മേനോനെ കൊണ്ട് പോയത് മുല്ല സിനിമയുടെ നിർമ്മാതാവ് വിട്ടു തന്ന ഒരു ഡ്രൈവർ ആണ്. ആ യാത്രക്കിടെ ബിജു മേനോൻ പതുക്കെ ഒന്ന് മയങ്ങുന്ന സമയത്താണ് ആ ഡ്രൈവറുടെ ഞെട്ടിക്കുന്ന ഒരു ചോദ്യം വന്നത്.

നിങ്ങളെന്താണ് സംയുക്ത വർമയെ അഭിനയിക്കാൻ വിടാത്തത് എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് യാത്രയിൽ ഉടനീളം അയാളുമായി ബിജു മേനോൻ സംസാരിച്ചു. പാലക്കാടൻ സ്ലാങ്ങിൽ സംസാരിക്കുന്ന അയാളുടെ ഓരോ വാചകത്തിലും നമ്മുക്ക് ഒരു ചിരിയുടെ എലമെന്റ് ലഭിക്കുമായിരുന്നു എന്നാണ് ബിജു മേനോൻ പറയുന്നത്. പിന്നീട് ബിജു മേനോൻ അത് സിനിമാ സെറ്റുകളിൽ പറയുകയും സംവിധായകൻ സുഗീതുമായി പങ്കു വെക്കുകയും ചെയ്തു. ഏതെങ്കിലും സിനിമയിൽ ആ സ്ലാങ് ഉപയോഗിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തു. പക്ഷെ ഓർഡിനറിയിൽ അത് ഉപയോഗിച്ചത് തീർത്തും അപ്രതീക്ഷിതമായി ആയിരുന്നു. ഷൂട്ടിങ്ങിന്റെ ദിവസം ആദ്യ സീൻ എടുക്കുമ്പോൾ ആണ് ആ സ്ലാങ്ങിൽ അതൊന്നു പറഞ്ഞു നോക്കിയാലോ എന്ന് സുഗീത് ചോദിക്കുന്നത്. ശ്രമിച്ചു നോക്കാം എന്ന് ബിജു മേനോനും. അങ്ങനെ ആ സീനിൽ പാലക്കാട് സ്ലാങ്ങിൽ ബിജു മേനോൻ സംസാരിക്കുകയും അത് കണ്ടു നിന്നവർക്ക് ഇഷ്ടപ്പെടുകയും ചെയ്തതോടെ ആ സിനിമ മുഴുവൻ അതിൽ തന്നെ എടുക്കുകയായിരുന്നു.

Advertisement

ഫോട്ടോ കടപ്പാട്: NEK PHOTOS

Advertisement

Copyright © 2017 onlookersmedia.

Press ESC to close