ആ ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രത്തിലെ വേഷം ചെയ്യാൻ സാധിക്കാത്തതിൽ ഇന്നും വിഷമം; മനസ്സ് തുറന്നു ബിജു മേനോൻ..!

Advertisement

മോഹൻലാൽ നായകനായി, ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ചു ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രമാണ് ദൃശ്യം 2 . ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ദൃശ്യം 2 നേടിയെടുത്തത്. ആമസോൺ പ്രൈം റിലീസ് ആയെത്തി ആഗോള തലത്തിലാണ് ദൃശ്യം 2 വമ്പൻ വിജയം നേടിയെടുത്തത്. മുപ്പതു കോടി രൂപയുടെ ആമസോൺ റൈറ്റ്സ് നേടി മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച ഈ ചിത്രം ഐ എം ഡി ബി റേറ്റിങ്ങിൽ അടക്കം ഇന്ത്യൻ സിനിമയിൽ തന്നെ മുന്നിലെത്തിയും വിസ്മയമായി. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹൻലാൽ കാഴ്ച വിസ്മയിപ്പിക്കുന്ന പ്രകടനവും ദേശീയ- അന്തർദേശീയ തലത്തിലാണ് അംഗീകരിക്കപ്പെട്ടത്. മോഹൻലാലിന് പുറമെ ഈ ചിത്രത്തിൽ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയത്, ഇതിലെ പോലീസ് ഓഫീസർ കഥാപാത്രമായി എത്തിയ നടൻ മുരളി ഗോപി ആയിരുന്നു. ഗംഭീര പ്രകടനമാണ് മുരളി ഗോപി ഇതിൽ കാഴ്ച വെച്ചത്.

എന്നാൽ ഈ വേഷം ചെയ്യാൻ സംവിധായകൻ ആദ്യം സമീപിച്ചത് പ്രശസ്ത നടനായ ബിജു മേനോനെ ആയിരുന്നു. പക്ഷെ അതേ സമയം മറ്റൊരു ചിത്രത്തിന്റെ തിരക്കിൽ പെട്ട് പോയത് കൊണ്ട് തനിക്കു ആ വേഷം സ്വീകരിക്കാൻ കഴിഞ്ഞില്ല എന്ന് ബിജു മേനോൻ പറയുന്നു. അതിനു ശേഷം ദൃശ്യം 2 കണ്ടപ്പോൾ, ഇത്ര ഗംഭീരമായ, ഇത്രയധികം ആളുകൾ ലോകം മുഴുവൻ കണ്ട ചിത്രത്തിലെ, മനോഹരമായ ഒരു വേഷം നഷ്ടമായല്ലോ എന്നോർത്ത് വിഷമം തോന്നി എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ബിജു മേനോൻ. മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ തെലുങ്കു റീമേക്കിലെ പ്രതിനായക വേഷവും, പ്രിയദർശൻ- എം ടി വാസുദേവൻ നായർ ടീമിന്റെ ശിലാലിഖിതത്തിലെ നായക വേഷവും ബിജു മേനോൻ ആണ് ചെയ്യാൻ പോകുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close