അന്ന് ഗിരീഷ് പുത്തഞ്ചേരി പിണങ്ങിയതിനു ശേഷം ആ പരിപാടി നിർത്തി; മോഹൻലാൽ ചിത്രത്തിലെ രസകരമായ ആ സംഭവം വെളിപ്പെടുത്തി ബിജു മേനോൻ..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി അഭിനയിച്ചു 2006 ഇൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വടക്കും നാഥൻ. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ആ ചിത്രം രചിച്ചത് അന്തരിച്ചു പോയ പ്രശസ്ത ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി ആണ്. സൂപ്പർ മെഗാ ഹിറ്റായിരുന്നു ആ ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ ഗാനങ്ങളും. ഇപ്പോഴിതാ, ക്യാൻ ചാനലിന് നൽകിയ ഒരഭിമുഖത്തിൽ ആ ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായ ഒരു രസകരമായ സംഭവം ഓർത്തെടുക്കുകയാണ് നടൻ ബിജു മേനോൻ. ആ ചിത്രത്തിൽ മോഹൻലാലിന്റെ അനുജൻ ആയാണ് ബിജു മേനോൻ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിനിടെ ഒരൊഴിവ് സമയത്തു മോഹൻലാലും ബിജു മേനോനും ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്ന സദസ്സിൽ ബിജു മേനോൻ ഒരു മലയാള ഗാനം മംഗ്ലീഷിൽ പാടി. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. എം ജയചന്ദ്രൻ ഈണം നൽകി ഗിരീഷ് പുത്തഞ്ചേരി രചിച്ച സൂപ്പർ ഹിറ്റ് ഗാനമായിരുന്നു അത്.

ബിജു മേനോൻ അത് മംഗ്ലീഷിൽ പാടിയപ്പോൾ ആദ്യം എല്ലാവരോടുമൊപ്പം ഗിരീഷ് പുത്തഞ്ചേരിയും ആസ്വദിച്ചെങ്കിലും, പിന്നീട് അദ്ദേഹം ബിജു മേനോനോട് പിണങ്ങി. താൻ ബിജുവിന് വായിക്കാൻ കൊടുത്ത പുസ്തകം വരെ ഗിരീഷ് പുത്തഞ്ചേരി തിരിച്ചു മേടിച്ചു അന്ന്. നിനക്കൊക്കെ അക്ഷരം അറിയാമോടാ എന്നായിരുന്നു ഗിരീഷ് ചോദിച്ചത് എന്നും ബിജു മേനോൻ ഓർത്തെടുക്കുന്നു. പിണക്കം വെറും ഒറ്റ ദിവസം മാത്രമേ ഉണ്ടായുള്ളൂ എന്നും അടുത്ത ദിവസം മുതൽ തങ്ങൾ വീണ്ടും നല്ല സുഹൃത്തുക്കളായി എന്നും ബിജു മേനോൻ പറയുന്നു. പക്ഷെ മംഗ്ലീഷിൽ ഉള്ള പാട്ടു പാടൽ താൻ അന്നത്തോടെ നിർത്തി എന്നും, ഒരാൾ മനോഹരമായി എഴുതിയ വരികളെ അങ്ങനെ മോശമാക്കി പാടുന്നത് ശരിയല്ല എന്ന് അന്ന് മനസ്സിലായി എന്നും ബിജു മേനോൻ പറയുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close