അസുരന് ശേഷം ബിഗിലും 150 കോടി കടന്നു; തമിഴ് സിനിമ കുതിക്കുന്നു..!

Advertisement

ദളപതി വിജയ് നായകനായ ബിഗിൽ എന്ന തമിഴ് ചിത്രം അദ്ദേഹത്തിന്റെ കരിയറിലെയും തമിഴ് സിനിമയിലെയും ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ഇതുവരെ നേടിയ ആഗോള കളക്ഷൻ 150 കോടിക്കും മുകളിൽ ആണ്. ആദ്യ മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ ഓവർസീസ് മാർക്കറ്റിൽ നിന്ന് 52 കോടിയോളം കളക്ഷൻ നേടിയ ബിഗിൽ ഇന്ത്യയിൽ നിന്ന് നേടിയത് നൂറു കോടിയോളം ആണ്. ആദ്യ വീക്കെൻഡ് കഴിഞ്ഞപ്പോൾ തന്നെ 150 കോടി കളക്ഷൻ നേടിയ ബിഗിൽ ചരിത്ര വിജയമാണ് ഇപ്പോൾ നേടുന്നത് എന്ന് പറയാം. ഈ വർഷം റിലീസ് ചെയ്ത പേട്ട എന്ന രജനികാന്ത് ചിത്രത്തിന്റേയും വിശ്വാസം എന്ന അജിത് ചിത്രത്തിന്റെയും ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഉറങ്ങി കിടന്ന തമിഴ് സിനിമയെ വലിയ വിജയത്തോടെ ഉണർത്തിയത് ധനുഷ് നായകനായ അസുരൻ ആണ്.

ടോട്ടൽ ബിസിനസ് അടക്കം 150 കോടി രൂപ നേടിയ അസുരന് പിന്നാലെ ഇപ്പോൾ ബിഗിൽ കളക്ഷൻ മാത്രമായി ആദ്യ മൂന്നു ദിവസം കൊണ്ട് 150 കോടി കടന്നതോടെ തമിഴ് സിനിമ വലിയ കുതിപ്പാണ് നടത്തുന്നത്. കാർത്തി നായകനായ കൈതി എന്ന ചിത്രവും ഗംഭീര അഭിപ്രായവും കളക്ഷനും ആണ് നേടിയെടുക്കുന്നത്. നൂറ്റിയന്പത് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടുന്ന നാലാമത്തെ വിജയ് ചിത്രമാണ് ബിഗിൽ.

Advertisement

ഓപ്പണിങ് വീക്കെൻഡ് കളക്ഷൻ റെക്കോർഡിൽ ഓവർസീസ് മാർക്കറ്റ് നോക്കുമ്പോൾ പ്രഭാസിന്റെ സാഹോക്ക് മാത്രം പിന്നിലാണ് ബിഗിൽ ഈ വർഷം. ഹൃതിക് റോഷന്റെ വാർ, സൽമാൻ ഖാന്റെ ഭരത്, രജനികാന്തിന്റെ പേട്ട എന്നിവയൊക്കെ ഓവർസീസ് ഓപ്പണിങ് വീക്കെൻഡ് ഗ്രോസിൽ ബിഗിൽ എന്ന ചിത്രത്തിന് പുറകിലാണ്. തമിഴ് നാട്ടിലും ആദ്യ വീക്കെൻഡിൽ 66 കോടിയോളം ആണ് ബിഗിൽ നേടിയത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതും ഒരു റെക്കോർഡ് ആണ്. ഏതായാലും ഈ വിജയത്തോടെ ആറ്റ്ലി-വിജയ് ടീം ഹാട്രിക്ക് ബോക്സ് ഓഫീസ് വിജയമാണ് സ്വന്തമാക്കിയത്. തെരി, മെർസൽ എന്നിവയായിരുന്നു ഇവരുടെ മുൻ ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close