ബിഗിൽ കണ്ടതിനു ശേഷം മാതാപിതാക്കൾ പെൺകുട്ടികളെ ഫുട്ബോൾ കോച്ചിങ്ങിനു അയക്കുന്നു; തുറന്നു പറഞ്ഞു മധുരൈ വനിതാ ഫുട്ബോൾ ടീം കോച്ച്..!

Advertisement

ദളപതി വിജയ് നായകനായ ആറ്റ്ലി ചിത്രം ബിഗിൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ സമൂഹത്തിലും ആരോഗ്യപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ബോക്സ് ഓഫീസിൽ ഇരുനൂറു കോടി ക്ലബിൽ എത്തിയ ഈ ചിത്രത്തിന്റെ യഥാർത്ഥ വിജയം ഇത്തരത്തിൽ സമൂഹത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ ആണ്. വളരെ സങ്കുചിതമായ ചിന്താഗതികൾ പോലും മാറ്റാൻ ഒരു സിനിമ കൊണ്ട് സാധിക്കും എന്നതിന്റെ തെളിവാണ് ഇപ്പോൾ ബിഗിൽ സിനിമ കാണിച്ചു തരുന്നത്. മധുരൈ വനിതാ ഫുട്ബോൾ ടീം കോച്ച് തന്റെ അനുഭവം പങ്കു വെച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇപ്പോൾ.

നേരത്തെ പെൺകുട്ടികളെ ഫുട്ബോൾ പ്രാക്ടീസിനും കോച്ചിങിനും വിടാൻ മടി കാണിച്ചിരുന്ന ഒരുപാട് മാതാപിതാക്കൾ ഈ ചിത്രം കണ്ടതിനു ശേഷം വളരെ നല്ല മനോഭാവം ആണ് വനിതാ ഫുട്ബോളിനോട് കാണിക്കുന്നത് എന്നാണ് മധുരൈ വനിതാ ഫുട്ബോൾ ടീം കോച്ച് മാധ്യമങ്ങളോട് പറയുന്നത്. മാതാപിതാക്കൾ ഇപ്പോൾ പെൺകുട്ടികളെ കോച്ചിങ്ങിനു അയക്കാൻ സമ്മതം പ്രകടിപ്പിക്കുന്നു എന്ന് മാത്രമല്ല അവർക്കു അതിനു വേണ്ട എല്ലാ സൗകര്യങ്ങളും നൽകാനും തയ്യറാവുന്നുണ്ട് എന്നത് വളരെ പോസിറ്റീവ് ആയ മാറ്റമാണ് എന്ന് ഫുട്ബോൾ ടീം കോച്ച് പറയുന്നു. ബിഗിൽ എന്ന സിനിമയിലും തന്റെ ജൂനിയർ ആയ കുട്ടികൾ ഭാഗമായിട്ടുണ്ട് എന്നതും അവർ വെളിപ്പെടുത്തുന്നു.

Advertisement

ആറ്റ്ലി ഒരുക്കിയ ഈ ചിത്രം വനിതാ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. ഫെമിനിസവും സ്ത്രീ ശാക്തീകരണവും പോലെയുള്ള വിഷയങ്ങൾ വളരെ മികച്ച രീതിയിൽ വിനോദവും ആവേശവും നൽകി പറയുന്നതിൽ ആറ്റ്ലി വിജയിച്ചിട്ടുണ്ട്. ഈ ചിത്രം ഇറങ്ങിയതിനു ശേഷം ഒട്ടേറെ പെൺകുട്ടികൾ വലിയ ധൈര്യത്തോടെ പല കാര്യങ്ങളും ചെയ്തു മുന്നോട്ടു വരുന്നുണ്ട്. ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ ഒരു പെൺകുട്ടി ചെയ്ത ബിഗിൽ സ്പെഷ്യൽ വീഡിയോ കുറച്ചു ദിവസം മുൻപ് വൈറൽ ആയിരുന്നു. ഈ ചിത്രത്തിൽ വനിതാ ഫുട്ബോൾ ടീം കോച്ച് ആയാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close