മരക്കാരും മാമാങ്കവുമടക്കം 119 ചിത്രങ്ങൾ സംസ്ഥാന പുരസ്‌കാര പട്ടികയിൽ

Advertisement

ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ വമ്പൻ ചിത്രങ്ങളടക്കം 119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല എങ്കിലും കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് സെൻസർ ചെയ്തത് കൊണ്ട് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. മോഹൻലാലിന്റെ മരക്കാർ, ലൂസിഫർ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ഉള്ളപ്പോൾ മമ്മൂട്ടിക്ക് ഉള്ളത് എം പദ്മകുമാർ ഒരുക്കിയ മാമാങ്കം, ഉണ്ട എന്നീ ചിത്രങ്ങളാണ്. മികച്ച നടനുള്ള മത്സരം ഇവർ രണ്ടു പേരും കൂടിയെത്തുമ്പോൾ കൂടുതൽ കടുപ്പമുള്ളതാകും. മാത്രമല്ല സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തവർക്കുള്ള അവാർഡുകൾക്കും ഇത്തവണ വലിയ മത്സരമാകും നടക്കുക. ഈ ചിത്രങ്ങൾ കൂടാതെ അവാർഡിന് സമർപ്പിച്ചിട്ടുള്ളതിൽ പ്രമുഖമായ ചിത്രങ്ങൾ എ ഡി ഗിരീഷ് ഒരുക്കിയ തണ്ണീർമത്തൻ ദിനങ്ങൾ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കെട്ട്, ആഷിഖ് അബു ഒരുക്കിയ വൈറസ്, ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി, റോഷൻ ആൻഡ്രൂസിന്റെ പ്രതി പൂവൻ കോഴി, മനു അശോകൻ ഒരുക്കിയ ഉയരെ, രതീഷ് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ജോൺ പോൾ ജോർജിന്റെ അമ്പിളി, ജീൻ പോൾ ലാലിൻറെ ഡ്രൈവിംഗ് ലൈസെൻസ്, എം എ നിഷാദിന്റെ തെളിവ്, വേണു നായരുടെ ജലസമാധി, കെ പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ, പി ആർ അരുണിന്റെ ഫൈനൽസ്, വിവേക് തോമസിന്റെ അതിരൻ, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്, എം സി ജോസഫിന്റെ വികൃതി, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ, വിധു വിൻസെന്റിന്റെ സ്റ്റാൻഡ് അപ്, കിരൺ പ്രഭാകറിന്റെ താക്കോൽ, ജി പ്രജിത്തിന്റെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, മനോജ് കാനയുടെ കെഞ്ജീര, എം ജി ശശിയുടെ അഭിമാനിനി, രാഹുൽ റിജി നായരുടെ കള്ളനോട്ടം എന്നിവയാണ്.

ഇത് കൂടാതെ വളരെ രസകരമായതും വ്യത്യസ്തമായതുമായ പേരുകളുള്ള ചില ചിത്രങ്ങളും മത്സര രംഗത്തുണ്ട്. പി.ആർ.അരുണിന്റെ ‘രംപുന്തനവരുതി’, ഷെറി ഒരുക്കിയ ‘കഖഗഘങ ചഛജഝഞ ടഠഡഢണ തഥദധന പഫബഭമ യരലവശഷസഴറ എന്നിവയാണ് അവ. സൈമൺ കുരുവിളയുടെ നല്ല കോട്ടയംകാരൻ, ബിനു ഭാസ്കറിന്റെ കോട്ടയം എന്നിവയും മത്സര രംഗത്തുള്ള ചിത്രങ്ങളാണ്. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് അവാർഡ് കമ്മിറ്റി 119 സിനിമകൾ കണ്ടതിനു ശേഷം അവാർഡിന് യോഗ്യതയുള്ള ചിത്രങ്ങളെ രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കുകയും ആ ചിത്രങ്ങളിൽ നിന്ന് അവാർഡ് പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനുസ് മുഹമ്മദിന്റെ നയൻ എന്ന ചിത്രം മത്സര രംഗത്തുണ്ട് എങ്കിലും കമൽ സംവിധാനം ചെയ്ത ചിത്രം മത്സരത്തിന് സമർപ്പിച്ചിട്ടില്ല.

Advertisement

ചാച്ചാജി (എം.ഹാജാ മൊയ്നു), തുരീയം(ജിതിൻ കുമ്പുക്കാട്ട്) തി.മി.രം(ശിവറാം മണി), സ്വനാശം(പ്രിജുകുമാർ ഹൃദയ് ആയൂഷ്), ഇടം(ജയ ജോസ് രാജ്), രക്ത സാക്ഷ്യം(ബിജുലാൽ), കാറ്റ് കടൽ അതിരുകൾ(സമദ് മങ്കട), മൊഹബത്തിൻ കുഞ്ഞബ്ദുള്ള(ഷാനു സമദ്), ഇഷ്ക്(അനുരാജ് മനോഹർ), സ്ത്രീ സ്ത്രീ(ആർ.ശ്രീനിവാസൻ), വിശുദ്ധ പുസ്തകം(ഷാബു ഉസ്മാൻ കോന്നി), ഹൃദ്യം(കെ.സി.ബിനു), എന്റെ സത്യാന്വേഷണ പരീക്ഷകൾ(കുക്കു സുരേന്ദ്രൻ), വിശുദ്ധ രാത്രികൾ(ഡോ.എസ്.സുനിൽ), സ്വർണ മത്സ്യങ്ങൾ(ജി.എസ്.പ്രദീപ്), ജൂൺ(അഹമ്മദ് കബീർ), കാടോരം(മുഹമ്മദ് സജിൽ), പ്രേമിക(സജീവ് കിളികുലം), ബിലാത്തിക്കുഴൽ(എ.കെ.വിനു), വാസന്തി(റഹ്മാൻ ബ്രദേഴ്സ്), നീയും ഞാനും(എ.കെ.സാജൻ), സമയ യാത്ര(വിതുര സുധാകരൻ), നാൻ പെറ്റ മകൻ(സജി എസ്.പാലമേൽ), വേലത്താൻ(കരിമാടി രാജേന്ദ്രൻ), ട്രിപ്പ്(അൻവർ അബ്ദുള്ള,എം.ആർ.ഉണ്ണി), എടക്കാട് ബറ്റാലിയൻ(സ്വപ്നേഷ് കെ.നായർ), കുട്ടിയപ്പനും ദൈവദൂതരും (ഗോകുൽ ഹരിഹരൻ), തൊട്ടപ്പൻ(ഷാനവാസ് കെ.ബാവക്കുട്ടി), എ.ഫോർ ആപ്പിൾ(മധു എസ്.കുമാർ,ശ്രീകുമാർ), എവിടെ(കെ.കെ.രാജീവ്), സമന്വയം (പി.പി.ഗോവിന്ദൻ), ഫോർട്ടി വൺ(ലാൽ ജോസ്), മാർജാര ഒരു കല്ലുവച്ച നുണ(രാകേഷ് ബാല), വരി ദ സെന്റൻസ്(ശ്രീജിത്ത് പൊയിൽക്കാവ്), തമാശ (അഷ്റഫ് ഹംസ), രമേശൻ ഒരു പേരല്ല(സുജിത് വിഘ്നേശ്വർ), മരണം ദുർബലം(വിജയൻ ബാലകൃഷ്ണൻ), ലോനപ്പന്റെ മാമ്മോദീസ(ലിയോ തദേവൂസ്), ആത്മവിദ്യാലയം(ഡോ.ചുങ്കത്ത്), ഒരു പക്കാ നാടൻ പ്രേമം(വിനോദ് നെട്ടതാന്നി), പി.കെ.റോസി(ശശി നടുക്കാട്), കമല(രഞ്ജിത് ശങ്കർ), കോടതി സമക്ഷം ബാലൻ വക്കീൽ(ബി ഉണ്ണികൃഷ്ണൻ), മൂന്നാം പ്രളയം(രതീഷ് രാജു), വകതിരിവ്(കെ.കെ.മുഹമ്മദ് അലി), മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്(ആത്മബോധ്), ഇരുട്ട് (സതീഷ് ബാബുസേനൻ സന്തോഷ് ബാബു സേനൻ), ശ്യാമരാഗം (സേതു എയ്യാൽ), വൃത്താകൃതിയിലുള്ള ചതുരം(ആർ.കെ.കൃഷാന്ദ്,ഗീതാഞ്ജലി), ഓടുന്നോൻ(കെ.വി.നൗഷാദ്), റൺ കല്യാണി(ജെ.ഗീത), കക്ഷി അമ്മിണിപ്പിള്ള(ദിൻജിത് അയ്യാതൻ), കാക്കപ്പൊന്ന്(ദിനേശ് ഗോപാൽ), മാർച്ച് രണ്ടാം വ്യാഴം(ജഹാംഗീർ ഉമ്മർ), മുന്തിരി മൊഞ്ചൻ(കെ.പി.വിജിത്), കാറ്റിനരികെ(റോയ് ജോസഫ് കാരക്കാട്ട്), കോഴിപ്പോര്(ജിനോയ് ജനാർദനൻ), മൗനാക്ഷരങ്ങൾ(ദേവദാസ് കല്ലുരുട്ടി), ലെസൺസ്(നാലു സംവിധായകർ), കെട്ട്യോളാണ് എന്റെ മാലാഖ(നിസാം ബഷീർ), ചെറിയ ചെറിയ വലിയ കാര്യങ്ങൾ(രവീന്ദ്രനാഥ്), ചങ്ങായി(സുദേഷ് കുമാർ), സൈറയും ഞാനും(കെ.എസ്.ധർമരാജൻ), പുള്ള്(റിയാസ്,പ്രവീൺ), ലൂക്ക(അരുൺ ബോസ്), ഒരു വടക്കൻ പെണ്ണ്(ഇർഷാദ് ഹമീദ്), സമീർ(റഷീദ് പാറയ്ക്കൽ), സെയ്ഫ്(പ്രദീപ് കളിപ്പുറയത്ത്), കൺഫഷൻസ് ഓഫ് എ കുക്കു(ജയ് ജിതിൻ പ്രകാശ്), മുത്തശിക്കൊരു മുത്ത്(അനിൽ കരകുളം), ബിഗ് സല്യൂട്ട്(എകെബി കുമാർ), ലോന(ബിജു ബർണാർഡ്), ഹെലൻ(മാത്തുക്കുട്ടി സേവ്യർ), പട്ടാഭിരാമൻ(കണ്ണൻ താമരക്കുളം), കലാമണ്ഡലം ഹൈദരാലി(കിരൺ ജി.നാഥ്), ഒരു ദേശ വിശേഷം(എം.ആർ.നാരായണൻ), ബിരിയാണി (സജിൻ ബാബു), സാക്ഷി(സൂര്യ സുന്ദർ), കറുപ്പ്(ടി.ദീപേഷ്), സുല്ല് (വിഷ്ണു ഭരദ്വാജ്), നാനി (സംവിദ് ആനന്ദ്), ഒറ്റച്ചോദ്യം (അനീഷ് ഉറുമ്പിൽ), ഇട്ടിമാണി മെയ്ഡ് ഇൻ ചൈന (ജിബി കൊച്ചാപ്പു,ജോജു റാഫേൽ), പതിനെട്ടാം പടി(ശങ്കർ രാമകൃഷ്ണൻ) എന്നിവയാണ് മത്സര രംഗത്തുള്ള മറ്റു ചിത്രങ്ങൾ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close