കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ സിദ്ദിഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നവരിൽ ഒരാളും കൂടി ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ മുഴുനീള ആക്ഷൻ ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ട്. മോഹൻലാൽ നായകനായി എത്തുന്ന മൂന്നാമത്തെ സിദ്ദിഖ് ചിത്രമാണ് ഇത്. തങ്ങൾ ആദ്യമായി ഒന്നിച്ച വിയറ്റ്‌നാം കോളനി എടുത്ത കാലത്തെ ഇമേജല്ല ഇപ്പോള്‍ മോഹൻലാലിനുള്ളത് എന്നും അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശേഷിയുള്ള, പ്രതിച്ഛായയുള്ള നായകന്‍ എന്ന നിലയിലേയ്ക്ക് മോഹൻലാല്‍ മാറിയിട്ടുണ്ട് എന്നും സിദ്ദിഖ് പറയുന്നു. അസാധാരണമായതെന്തെല്ലാമോ ആണ് പ്രേക്ഷകര്‍ മോഹൻലാലില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നും സിദ്ദിഖ് പറയുന്നു.
മോഹൻലാലിന്റെ സാധാരണ കഥാപാത്രങ്ങളും അത്തരം കഥാസന്ദര്‍ഭങ്ങളുള്ള സിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നല്ല താൻ പറയുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു. അത്തരം സിനിമകളുടെ മുതല്‍ മുടക്ക് കുറവായിരിക്കും എന്നും അതിനനുസരിച്ച് മാത്രമായിരിക്കും പ്രേക്ഷകരുടെ പ്രതീക്ഷ എന്നും സിദ്ദിഖ് പറയുന്നു. തന്റെ മുന്‍ സിനിമകളെ സമീപിച്ചതു പോലെയല്ല താനീ സിനിമ ട്രീറ്റ് ചെയ്തിരിക്കുന്നത് എന്നും മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം നല്‍കുന്ന തരത്തിലാണ് ബിഗ്ബ്രദര്‍ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ എന്ന നടന്റെ അഭിനയസിദ്ധിയും ഉപയോഗിച്ച് കൊണ്ടാണ് ബിഗ് ബ്രദർ ഒരുക്കിയിരിക്കുന്നത് എന്നും തന്റെ സിനിമ ഇഷ്ടപ്പെടുന്നവരും ലാലിന്റെ സിനിമ ഇഷ്ടപ്പെടുന്നവരും സന്തോഷിക്കണം എന്നതാണ് ലക്ഷ്യം എന്നും സിദ്ദിഖ് പറഞ്ഞു. കുടുംബപ്രേക്ഷകര്‍ക്കും, ചെറുപ്പക്കാര്‍ക്കുമെല്ലാം ഈ ചിത്രം ഇഷ്ടപ്പെടും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വെച്ചു. ജനുവരി പതിനാറിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക.