ആരാധകർ മാത്രമല്ല, താരങ്ങളും ആഘോഷമാക്കി ബിലാലിന്റെ രണ്ടാം വരവ്

Advertisement

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വാർത്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ്. ഉച്ചയോടെ സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. നിമിഷങ്ങൾ കൊണ്ട് മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ഈ വാർത്ത ആഘോഷം ആക്കി.

സിനിമ താരങ്ങളും സംവിധായകരും ബിലാലിന്റെ രണ്ടാം വരവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു. തന്റെ എക്കാലത്തെയും പ്രിയ സിനിമ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ക്ഷമയില്ല എന്നാണ് ദുൽഖർ സൽമാൻ ഫേസ്‌ബുക്ക് പേജ് വഴി പങ്കുവെച്ചത്.

Advertisement

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഉറപ്പിച്ചെന്നു നിവിൻ പോളി പോസ്റ്റ് ചെയ്തപ്പോൾ മമ്മൂട്ടി ആരാധകർ ഇറക്കിയ ബിലാൽ ടീസർ പങ്കുവെച്ചാണ് സിദ്ധിക്ക് സന്തോഷം പ്രകടിപ്പിച്ചത്.

കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, കാർത്തിക മുരളീധരൻ, റിമ കല്ലിങ്കൽ തുടങ്ങിയ താരങ്ങളും മറ്റു സിനിമക്കാരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ബിഗ് ബിയുടെ രണ്ടാം വരവിനെ ആഘോഷമാക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close