ഭീഷ്മ പർവ്വം രചയിതാവ് സംവിധായകനാവുന്നു; നായകൻ ജയസൂര്യ…

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് തന്നെ നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. അതിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥ രചിച്ചിരിക്കുന്നത് രവിശങ്കറും അഡീഷണൽ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ആർ ജെ മുരുകനും ആണ്. ഇപ്പോഴിതാ ഇതിന്റെ രചയിതാക്കളിൽ ഒരാളായ രവിശങ്കർ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം വരികയാണ്. പ്രശസ്ത നടൻ ജയസൂര്യ നായകനായ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തു വന്നു. റൈറ്റർ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഭീഷ്മ പർവ്വത്തിന്റെ സഹരചയിതാവ് എന്ന നിലയിൽ മാത്രമല്ല, പ്രശസ്ത തിരക്കഥ രചയിതാവ് ശ്യാം പുഷ്‌കരനൊപ്പവും സഹരചയിതാവായി ജോലി ചെയ്തു പരിചയമുള്ള ആളാണ് രവിശങ്കർ.

ഷാഹി കബീർ തിരക്കഥ രചിച്ചിരിക്കുന്ന റൈറ്റർ എന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ ചേർന്നാണ്. നിമിഷ രവി കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് കിരൺ ദാസ് ആണ്. അതുപോലെ ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് നേഹ എസ് നായരും യക്സൻ ഗാരി പെരേരയും ചേർന്നാണ്. അൻവർ അലി ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂതർ എന്നിവയാണ് ഇത് കൂടാതെ ഇനി വരാനുള്ള ജയസൂര്യ ചിത്രങ്ങൾ. അതുപോലെ ആട് 3, കത്തനാർ എന്നിവയും ജയസൂര്യ നായകനായി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങൾ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close